- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിപിഴക്കുന്ന ബാല്യകൗമാരങ്ങൾ: ബഹ്‌റൈൻ കേരളീയ സമാജം ചർച്ച സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ നേതൃത്വത്തിൽ കൗമാരത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികളിൽ കാണുന്ന പെരുമാറ്റ രീതികളും സ്വഭാവ വിശേഷങ്ങളെപ്പറ്റിയും അവരുടെ മാനസികമായ വികാസം, കൂട്ടുകെട്ടുകൾ, വീട്ടിലെ അന്തരീഷം, മാതാപിതാക്കളോടും അദ്ധ്യാപകരോടുംമുള്ള പെരുമാറ്റം എന്നിവയെ പറ്റി ഒരു തുറന്ന ചർച്ച സംഘടിപ്പിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ചുനടന്ന ചർച്ചയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും സമാജം അംഗങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു. ഇന്നലെ വൈകിട്ട് 8 മണിക്ക് സമാജം ഹാളിൽ നടന്ന ചർച്ചയിൽ സമാജത്തിന്റെ പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു. വഴി തെറ്റി പോകുന്ന കുട്ടികളെ കുറ്റം പറയാതെ നമ്മുടെ കുട്ടികൾക്ക് ജീവിതം കെട്ടിപ്പടുക്കുവാൻ ശക്തമായ അടിത്തറ പണിഞ്ഞു നൽകേണ്ടത് മതപീതാക്കളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ സമാജം സെക്രട്ടറി എൻ. കെ. വീരമണി സ്വാഗതവും പ്രസംഗവേദി കൺവീനർ അഡ്വക്കേറ്റ് ജോയ് വെട്ടിയാടാൻ നന്ദിയും പറഞ്ഞു. കൗൺസിലിങ് വിദഗ്ധരായ അമൃത രവി (അൽനൂർ ഇന്റർനാഷണൽ സ്‌കൂൾ,

മനാമ: ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ നേതൃത്വത്തിൽ കൗമാരത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികളിൽ കാണുന്ന പെരുമാറ്റ രീതികളും സ്വഭാവ വിശേഷങ്ങളെപ്പറ്റിയും അവരുടെ മാനസികമായ വികാസം, കൂട്ടുകെട്ടുകൾ, വീട്ടിലെ അന്തരീഷം, മാതാപിതാക്കളോടും അദ്ധ്യാപകരോടുംമുള്ള പെരുമാറ്റം എന്നിവയെ പറ്റി ഒരു തുറന്ന ചർച്ച സംഘടിപ്പിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ചുനടന്ന ചർച്ചയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും സമാജം അംഗങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു.
ഇന്നലെ വൈകിട്ട് 8 മണിക്ക് സമാജം ഹാളിൽ നടന്ന ചർച്ചയിൽ സമാജത്തിന്റെ പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു. വഴി തെറ്റി പോകുന്ന കുട്ടികളെ കുറ്റം പറയാതെ നമ്മുടെ കുട്ടികൾക്ക് ജീവിതം കെട്ടിപ്പടുക്കുവാൻ ശക്തമായ അടിത്തറ പണിഞ്ഞു നൽകേണ്ടത് മതപീതാക്കളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ സമാജം സെക്രട്ടറി എൻ. കെ. വീരമണി സ്വാഗതവും പ്രസംഗവേദി കൺവീനർ അഡ്വക്കേറ്റ് ജോയ് വെട്ടിയാടാൻ നന്ദിയും പറഞ്ഞു.
കൗൺസിലിങ് വിദഗ്ധരായ അമൃത രവി (അൽനൂർ ഇന്റർനാഷണൽ സ്‌കൂൾ, ബഹ്‌റൈൻ) രക്ഷാകർതൃത്വമെന്ന ഭാരിച്ച ദൗത്യം എങ്ങിനെ വിജയകരമായി നിർവഹിക്കാൻ കഴിയുമെന്ന് ലളിതമായി വിശദീകരിച്ചു. പഴയ നമ്മുടെ കൗമാര കാലത്തേക്കാൾ ഗുരുതരമാണ് ഇക്കാലത്തെ അവരുടെ പ്രസ്‌നങ്ങൾ. വീട്ടിലെ അവരുടെ പെരുമാറ്റരീതികൾ സമൂഹത്തിലുള്ള അവരുടെ ഇടപെടൽ, പഠന സംബന്ധിയായ പ്രസ്‌നങ്ങൾ, മദ്യം, മയക്കുമരുന്ന്, ലൈംകീകചൂഷണം തുടങ്ങിയ ഭീഷണികൾ ഇവിടെയെല്ലാം മാതാപിതാക്കൾ ജാഗ്രാത പാലിച്ചേ പറ്റു എന്ന് അവർ എടുത്തു പറഞ്ഞു.
തുടർന്ന് സംസാരിച്ച സജി കെ എസ്, തന്റെ കൗൺസിലിങ് ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ മാതാപിതാക്കളുമായി പങ്കുവച്ചു. രക്ഷിതാക്കളെന്ന നിലയിൽ നൂറു ശതമാനവും പെർഫെക്റ്റ് ആണ് എന്ന് ധരിക്കരുത്. നമുക്ക് നമ്മുടെ കുട്ടികളെ തൃപ്തിപ്പെടുത്താൻ കഴിയണം. അവർക്കു ഒരു മാതൃകയായി തോന്നുന്ന രീതിയിൽ സ്വയം ജീവിക്കാൻ കഴിഞ്ഞാൽ പകുതി വിജയിച്ചു വെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
വർഗീസ് കാരക്കൽ, ഡോക്ടർ മനോജ്, അനിൽ വെങ്കോട്, ഫ്രാൻസിസ് കൈതാരത്, പ്രദീപ് പതേരി, മിനി റോയ്, ഹരീഷ് മേനോൻ, റഫീഖ്, വിശ്വനാഥ് തുടങ്ങിയർ അനുഭവങ്ങൾ പങ്കുവച്ചു. യോഗത്തിൽ സമാജത്തിന്റെ നേതൃത്വത്തിൽ കുട്ടികളെ നിരീക്ഷിക്കാൻ ഒരു മാതാപിതാക്കളുടെ നിരീക്ഷണ കമ്മിറ്റി രൂപീകരിക്കാനും അതിൽ എല്ലാ സ്‌കൂളിലെയും താൽപ്പര്യമുള്ള അദ്ധ്യാപകരെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തുവാൻ സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.

