- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബികെഎസ് ദേവ്ജി ബാല കലോത്സവം-ഫൈനൽ ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും
മനാമ: ബഹ്‌റൈൻ കേരളീയ സമാജം നടത്തുന്ന കുട്ടികളുടെ കലാമാമാങ്കം ആയ ബികെഎസ് ദേവ്ജി ബാല കലോത്സവത്തിൽ രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മത്സരാർത്ഥികൾ ഇന്ന് വൈകിട്ട് 5നകം ലിസ്റ്റുകൾ പരിശോധിച്ചശേഷം തിരുത്തലുകൾ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ബഹ്‌റൈൻ കേരളീയ സമാജം വാർത്താക്കുറിപ്പിൽ അറിയിച്ചു. നാളെ ഫൈനൽ ലിസ്റ്റും 7ന് ബാലകലോത്സവം മത്സരയിനങ്ങളുടെ ഷെഡ്യൂൾസും പ്രസിദ്ധീകരിക്കും. 12ന് ബാലകലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും 13 മുതൽ തന്നെ മത്സരങ്ങൾ ആരംഭിക്കുകയും ചെയ്യും. ഗൾഫ് മേഖലയിൽ തന്നെ ഏറ്റവും വലിയ കലാമാമാങ്കമായ ബഹ്‌റൈൻ കേരളീയ സമാജം ബാലകലോത്സവത്തിന് ഈ വർഷം 500ലധികം മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തു. പരിപൂർണമായി ഓൺലൈൻ സംവിധാനത്തിലൂടെ ഏർപ്പെടുത്തിയ രജിസ്‌ട്രേഷനു മികച്ച പ്രതികരണമാണ് ലഭിച്ചത്. മത്സരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് മത്സരാർത്ഥികളുടേയും രക്ഷകർത്താക്കളുടേയും ഓപ്പൺ ഹൗസ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും ബഹ്‌റൈൻ കേരളീയ സമാജം ജന. സെക്രട്ടറി എൻ. കെ വീരമണി, ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈത

മനാമ: ബഹ്‌റൈൻ കേരളീയ സമാജം നടത്തുന്ന കുട്ടികളുടെ കലാമാമാങ്കം ആയ ബികെഎസ് ദേവ്ജി ബാല കലോത്സവത്തിൽ രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മത്സരാർത്ഥികൾ ഇന്ന് വൈകിട്ട് 5നകം ലിസ്റ്റുകൾ പരിശോധിച്ചശേഷം തിരുത്തലുകൾ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ബഹ്‌റൈൻ കേരളീയ സമാജം വാർത്താക്കുറിപ്പിൽ അറിയിച്ചു. നാളെ ഫൈനൽ ലിസ്റ്റും 7ന് ബാലകലോത്സവം മത്സരയിനങ്ങളുടെ ഷെഡ്യൂൾസും പ്രസിദ്ധീകരിക്കും. 12ന് ബാലകലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും 13 മുതൽ തന്നെ മത്സരങ്ങൾ ആരംഭിക്കുകയും ചെയ്യും.
ഗൾഫ് മേഖലയിൽ തന്നെ ഏറ്റവും വലിയ കലാമാമാങ്കമായ ബഹ്‌റൈൻ കേരളീയ സമാജം ബാലകലോത്സവത്തിന് ഈ വർഷം 500ലധികം മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തു. പരിപൂർണമായി ഓൺലൈൻ സംവിധാനത്തിലൂടെ ഏർപ്പെടുത്തിയ രജിസ്‌ട്രേഷനു മികച്ച പ്രതികരണമാണ് ലഭിച്ചത്. മത്സരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് മത്സരാർത്ഥികളുടേയും രക്ഷകർത്താക്കളുടേയും ഓപ്പൺ ഹൗസ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും ബഹ്‌റൈൻ കേരളീയ സമാജം ജന. സെക്രട്ടറി എൻ. കെ വീരമണി, ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത്, കലോത്സവം ജനറൽ കൺവീനർ ഡി സലീം എന്നിവർ അറിയിച്ചു.

