മനാമ: പ്രവാസി മലയാളികളുടെ ഇടയിൽ ഗ്രഹാതുരത്വം നിറക്കുന്ന നാടക രാവുകൾക്ക് തുടക്കമായി. ഫസ്റ്റ് ബെൽ റേഡിയോ നാടക മത്സരം  സീസ്സന് 5 ഇന്നലെ ആരംഭിച്ചു .ഈ മാസം 23 മുതൽ 28 വരെയാണ് നാടക മത്സരം .കേരളത്തിൽ പോലും ഇപ്പോൾ കേട്ട് കേൾവിയില്ലാത്ത ഒന്നാണ്  റേഡിയോ നാടകങ്ങൾ എന്ന് വേണമെങ്കിൽ പറയാം.

റേഡിയോ നാടകങ്ങൾക്കായി ഉറക്കമളച്ച് കാത്തിരുന്ന ഒരു കാലം മലയാളികൾക്കുണ്ടായിരുന്നു. ആ കാലഘട്ടത്തിലെക്കാണ്‌ഓരോ പ്രവാസികളെയും കൂട്ടികൊണ്ട് പോകുന്നത് എന്ന് സംഘാടകർ അറിയിച്ചു. ബി കെ എസ് സ്‌കൂൾ ഓഫ് ഡ്രാമയും ബഹ്‌റിനിലെ പ്രമുഖ റേഡിയോ ചാനലായ യുവർ എഫ് എമ്മും ചേർന്നാണ് ഈ പരുപാടി അണിയിചോരുക്കുന്നത്.

മുൻ വർഷങ്ങളിൽ നടത്തിയ നാടകമാത്സരങ്ങളുടെ വിജയവും ശ്രോധാക്കളുടെ മികച്ച പ്രതികരണവും തന്നെയാണ് സീസൺ 5ന്റെ പ്രചോദനം. നാട്ടിൽ നിന്നുള്ള പ്രഗല്ഭരായ വിധി കര്ത്താക്കലാണ് മത്സരം വിലയിരുത്തുന്നത് .ഈ സീസണിൽ പ്രശസ്ത സിനിമ നടൻ കൊല്ലം തുളസി ,നാടക പ്രവർത്തക ലീല പണിക്കർ എന്നിവരാണ് വിധി കർത്താക്കൾ.

എല്ലാദിവസവും ഉച്ചക്ക് ഒരു മണിമുതൽ നാടകം സംപ്രേഷണം ചെയ്യും എസ് എം എസ് ,സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയാണ് മികച്ച ജനപ്രിയ നാടകം തിരഞ്ഞെടുക്കുന്നത് .പ്രവാസി കലാകാരന്മാർ പ്രവാസ ജീവിതത്തിന്റ്‌റെ ഒഴിവ് സമയങ്ങൾ ഇതിനായി മാറ്റിവച്ചാണ് റെക്കോഡിങ്ങും മറ്റും നടത്തുന്നത് .നാടകമാത്സരത്തിന്റ്‌റെ ഗ്രാൻഡ് ഫിനാലെ 28 ന് വൈകിട്ട് കേരളസമാജത്തിൽ വച്ച് നടക്കും