ബി കെ എസ് ദേവ്ജി ബാലകലോത്സവം 2015 ന്റെ ഭാഗമായി ദേവ്ജി ജുവേല്ലേർസും ബഹ്‌റൈൻ കേരളീയ സമാജവും സംയുക്തമായി 30 ന് ജുവല്ലറി ആർട്ട് മത്സരം(ജുവല്ലറി ഡിസൈനീങ്ങ് കമ്മൽ വള ,മാല മുതലായവ) സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡണ്ട് വർഗീസ് കാരക്കൽ ജനറ ൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ അറിയിച്ചു.

ബഹ്രൈനിലെ ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ പഠിക്കുന്ന 11 നും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുക. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫിയും നൽകുന്നതായിരിക്കും.

പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും മത്സരത്തിന്റെ അന്നേദിവസം തന്നെ സർട്ടിഫിക്കറ്റുക.ൾ വിതരണം ചെയ്യുന്നതായിരിക്കും. കൂടാതെ വിവിധ തരത്തിലുള്ള സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതായി സംഘാടക.ർ അറിയിച്ചുു. ഏറ്റവും മികച്ച ജുവല്ലറി ഡിസൈനുകൾ അതെ രീതിയിൽ തന്നെ ആഭരണങ്ങൾ നിർമ്മിക്കുകയും ദേവ്ജി ജുവല്ലറിയിൽ പ്രദർശിപ്പിക്കുന്നതുമാണ്.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 16 ആണ് ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. സമാജം വെബ്‌സൈറ്റിൽ www.bksbahrain.com ഇതിനായുള്ള ലിങ്ക് ലഭ്യമാണ്.

ബി കെ എസ് ദേവ്ജി ജുവല്ലറി ആർട്ട് 2015 നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 23 തീയതി രാവിലെ 10 മണിക്ക് സമാജത്തിൽ വച്ച് നടക്കുന്ന യോഗത്തിൽ വിശദീകരിക്കുന്നതായിരിക്കും. ബി കെ എസ് ദേവ്ജി ജുവല്ലറി ആർട്ട് 2015 പങ്കെടുക്കുന്ന എല്ലാവരും അന്നേ ദിവസം കൃത്യ സമയത്ത് സമാജത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് അനീഷ് ശ്രീധരനെ 39401394 വിളിക്കാവുന്നതാണ്.