- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി കെ എസ് ദേവ്ജി ബാലകലോത്സവം 2015; 22 ന്
മനാമ : ഒരു ദശാബ്ദത്തിൽ ഏറെ ചരിത്രമുള്ള ബാലകലോത്സവം ഈ 22 ന് ആരംഭിക്കും .പ്രവാസി മലയാളി കുട്ടികളുടെ സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച കലാ മാമാങ്കം ഓരോ വർഷം കഴിയുംതോറും വ്യത്യസ്തതയോടെ, മികവുറ്റതായി മാറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത് .ഈ വർഷം ബാക്രീദിന്റെ അവധി ദിവസങ്ങൾ ആണ് മ

മനാമ : ഒരു ദശാബ്ദത്തിൽ ഏറെ ചരിത്രമുള്ള ബാലകലോത്സവം ഈ 22 ന് ആരംഭിക്കും .പ്രവാസി മലയാളി കുട്ടികളുടെ സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച കലാ മാമാങ്കം ഓരോ വർഷം കഴിയുംതോറും വ്യത്യസ്തതയോടെ, മികവുറ്റതായി മാറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത് .ഈ വർഷം ബാക്രീദിന്റെ അവധി ദിവസങ്ങൾ ആണ് മത്സരങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്നത് . സമാജം അംഗമല്ലാത്ത കുട്ടികൾക്കും മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ സ്‌കൂൾ യുവജനോത്സവത്തിന്റെ അതെ മാനദണ്ഡമനുസരിച്ചാണ് ഇവിടെയും മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് .അവസാന ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഓൺലൈൻ ആയിട്ടാണ് ഈ വർഷം ബാല കലോത്സവത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് .ഓൺ ലൈൻ വഴി അപേക്ഷിക്കുന്ന കുട്ടികൾ രജിസ്‌ട്രേഷൻ ഫീസ് സമാജത്തിൽ നേരിട്ടെത്തി നല്‌കേണ്ടതാണ് എന്നാൽ മാത്രമേ രെജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകു .ഓൺ ലൈൻ വഴി അപേക്ഷിക്കുവാൻ സാധിക്കാത്ത കുട്ടികൾക്ക് അവരെ സഹായിക്കുന്നതിനായി സമാജത്തിൽ എല്ലാ ദിവസവും രാത്രി 7 മണി മുതൽ 10 മണി വരെ പ്രവർത്തിക്കും.
അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 13 ആണ്. പ്രാരംഭ ലിസ്റ്റ് 14 ന് വെബ്‌സൈറ്റിലും സമാജം നോട്ടീസ് ബോർഡിലും ലഭ്യമാക്കും. തിരുത്തൽ ആവശ്യമാനെങ്കിൽ സേപ്റ്റ:16 നു മുന്പ് അറിയിക്കേണ്ടതാണ്. ഫൈനൽ ലിസ്റ്റ് 17 ന് പ്രസദ്ധീകരിക്കും. ബാലകലോത്സവം പ്രോഗ്രാം ഷെഡ്യൂൾ 18 ന് പബ്ലിഷ് ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 22 ന് ആരംഭിച്ച് 26 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
27 സ്‌റ്റെജ് ഇനങ്ങളും 20 ഓഫ് സ്‌റ്റെജ് ഇനങ്ങളിലുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത് .
മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി കുട്ടികളുടെ വയസ്സിന്റെ അടിസ്ഥാനത്തിൽ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് ഈ പ്രാവശ്യവും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പുകൾ താഴെ കൊടുക്കുന്നു. 2008 ഏപ്രിൽ 1 നും 2010 മാർച്ച് 31 നും ഇടയിൽ ജനിച്ച കുട്ടികൾ ഒനാമത്തെ ഗ്രൂപ്പിലും, 2006 ഏപ്രിൽ 1 നും 2008 മാർച്ച് 31 നും ഇടയിൽ ജനിച്ച കുട്ടികൾ രണ്ടാമത്തെ ഗ്രൂപ്പിലും, 2004 ഏപ്രിൽ 1നും 2006 മാർച്ച് 31 നും ഇടയിൽ ജനിച്ച കുട്ടികൾ മൂന്നാമത്തെ ഗ്രൂപ്പിലും 2001 ഏപ്രിൽ 1നും 2004 മാർച്ച് 31 നും ഇടയിൽ ജനിച്ച കുട്ടികൾ നാലാമത്തെ ഗ്രൂപ്പിലും 1998 ഏപ്രിൽ 1നും 2001 മാർച്ച് 31 നും ഇടയിൽ ജനിച്ച കുട്ടികൾ അഞ്ചാമത്തെ ഗ്രൂപ്പിലും ഉൾപെടും.
ഒരു കുട്ടിക്ക് മലയാളം പ്രസംഗം കൂടാതെ 6 ഇനങ്ങളിൽ മത്സരിക്കാം
മുൻ വർഷങ്ങളിലെത് പോലെ ഈ വർഷവും കലാപ്രതിഭ, കലാതിലകം, ബാലതിലകം, ബാലപ്രതിഭ, സാഹിത്യരത്‌ന, സംഗീത രത്‌ന, നാട്യരത്‌ന കൂടാതെ വിവിധ ഗ്രൂപ്പ് ചാമ്പ്യൻ മാർ എന്നിവർക്കായിരിക്കും അവാർഡ് നൽകുക എന്ന് സംഘാടകർ അറിയിച്ചു.
സംഗീത മത്സരത്തിനും നൃത്ത മത്സരത്തിനും കേരളത്തിൽ നിന്നുള്ള പ്രഗൽഭരായിരിക്കും വിധികർത്താക്കളായി എത്തുന്നത്. കഴിഞ്ഞ വർഷം നാനൂറോളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. പ്രസിഡന്റ് വർഗീസ് കാരക്കൽ, ജനറൽ സെക്രടറി വി കെ പവിത്രൻ, അനീഷ് ശ്രീധരൻ പ്രോഗ്രാം കൺവീനർ മറ്റ് സമാജം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഓൺ ലൈൻ ആയി രെജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://www.bksbahrain.com/index.php/devji-presents-balakalotsavam/online-registration2015

