- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബികെഎസ് ദേവ്ജി ബാലകലോത്സവം; ഫിനാലെ നാളെ; മുഖ്യാതിഥി ജഗദീഷ്
പ്രവാസി മലയാളികുട്ടികളുടെ സർഗ്ഗ വാസനകളുടെ കലാ മാമാങ്കമായ ബി കെ എസ് ദേവ്ജി ബാലകലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച സമാജത്തിൽ വച്ച് നടത്തുന്നു. 500 പരം കുട്ടികളാണ് ഈ വർഷം ബാലകലോത്‌സവത്തിൽ പങ്കെടുത്തത്.ഗ്രാൻഡ് ഫിനാലെ സമ്മാനദാന ചടങ്ങിന് പ്രശസ്ത സിനിമാ നടൻ ജഗദീഷ് മുഖ്യ അതിഥിയും ബാലകലോത്സവത്തിന്റെ മുഖ്യ പ്രായോജകർ ആയ പ്ര

X
പ്രവാസി മലയാളികുട്ടികളുടെ സർഗ്ഗ വാസനകളുടെ കലാ മാമാങ്കമായ ബി കെ എസ് ദേവ്ജി ബാലകലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച സമാജത്തിൽ വച്ച് നടത്തുന്നു. 500 പരം കുട്ടികളാണ് ഈ വർഷം ബാലകലോത്‌സവത്തിൽ പങ്കെടുത്തത്.
ഗ്രാൻഡ് ഫിനാലെ സമ്മാനദാന ചടങ്ങിന് പ്രശസ്ത സിനിമാ നടൻ ജഗദീഷ് മുഖ്യ അതിഥിയും ബാലകലോത്സവത്തിന്റെ മുഖ്യ പ്രായോജകർ ആയ പ്രകാശ് ദേവ്ജി വിശിഷ്ട അതിഥി ആയിരിക്കും. കൂടാതെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്നു സമാജം ഭരണ സമിതിക്ക് വേണ്ടി പ്രസിഡണ്ട് ജി കെ നായർ ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ അറിയിച്ചു. ചടങ്ങിൽ ബാലകലോത്സവത്തിലെ ചാമ്പ്യൻ മാർക്കുള്ള കിരീടധാരണവും അതുപോലെ വിവിധ കലാപരിപാടികളും അരങ്ങേറുന്നതായിരിക്കും.
Next Story

