- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജത്തിന്റെ മലയാളം പാഠശാല രജിസ് ട്രേഷൻ ഇന്നും നാളെയും
മനാമ: ബഹ് റൈൻ കേരളീയ സമാജത്തിന്റെ മാതൃഭാഷാ പഠനക്കളരിയായ മലയാളം പാഠശാലയിലെ പുതിയ അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം ഇന്നും നാളെയുമായി (ഏപ്രിൽ 29, 30) സമാജത്തിലെ എം.എം.രാമചന്ദ്രൻ ഹാളിൽ നടക്കും. വൈകുന്നേരം 7.30 മുതൽ രാത്രി 9 മണി വരെയാണ് രജിസ്‌ട്രേഷൻ സമയം. ഏപ്രിൽ 1ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടിക്ക് പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം. സമാജം അംഗങ്ങളല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. സംസ്ഥാന മലയാളം മിഷന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ ഭാഷാ പഠന കേന്ദ്രമായ മലയാളം പാഠശാലയിൽ നിലവിൽ ആയിരത്തോളം കുട്ടികൾ ഭാഷാപഠനം നടത്തുന്നുണ്ട്. നാല് ഘട്ടങ്ങളായി നടക്കുന്ന മാതൃഭാഷാ പഠനം പൂർത്തിയാക്കുന്ന പഠിതാവിന് പത്താം ക്ലാസ്സിന് തത്തുല്യമായ പി.എസ്.സി അംഗീകരിച്ച ഗവൺമെന്റ് സർട്ടിഫിക്കേറ്റാണ് ലഭിക്കുക. മാതൃഭാഷാ പഠനത്തിന്റെ ആവശ്യകത ഏറി വരുന്ന സവിശേഷമായ സാഹചര്യത്തിൽ, ഭാഷാപഠനത്തിന് ലഭിക്കുന്ന ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തി നിർദ്ദിഷ്ട ദിവസങ്ങളിൽ നേരത്തേ തന്നെ എത്തി പരിമിതമായ സീറ്റുകൾ ഉറപ്പാക്കണമെന്ന് സമാജം സാഹിത്

മനാമ: ബഹ് റൈൻ കേരളീയ സമാജത്തിന്റെ മാതൃഭാഷാ പഠനക്കളരിയായ മലയാളം പാഠശാലയിലെ പുതിയ അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം ഇന്നും നാളെയുമായി (ഏപ്രിൽ 29, 30) സമാജത്തിലെ എം.എം.രാമചന്ദ്രൻ ഹാളിൽ നടക്കും. വൈകുന്നേരം 7.30 മുതൽ രാത്രി 9 മണി വരെയാണ് രജിസ്‌ട്രേഷൻ സമയം. ഏപ്രിൽ 1ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടിക്ക് പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം. സമാജം അംഗങ്ങളല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.
സംസ്ഥാന മലയാളം മിഷന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ ഭാഷാ പഠന കേന്ദ്രമായ മലയാളം പാഠശാലയിൽ നിലവിൽ ആയിരത്തോളം കുട്ടികൾ ഭാഷാപഠനം നടത്തുന്നുണ്ട്.
നാല് ഘട്ടങ്ങളായി നടക്കുന്ന മാതൃഭാഷാ പഠനം പൂർത്തിയാക്കുന്ന പഠിതാവിന് പത്താം ക്ലാസ്സിന് തത്തുല്യമായ പി.എസ്.സി അംഗീകരിച്ച ഗവൺമെന്റ് സർട്ടിഫിക്കേറ്റാണ് ലഭിക്കുക. മാതൃഭാഷാ പഠനത്തിന്റെ ആവശ്യകത ഏറി വരുന്ന സവിശേഷമായ സാഹചര്യത്തിൽ, ഭാഷാപഠനത്തിന് ലഭിക്കുന്ന ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തി നിർദ്ദിഷ്ട ദിവസങ്ങളിൽ നേരത്തേ തന്നെ എത്തി പരിമിതമായ സീറ്റുകൾ ഉറപ്പാക്കണമെന്ന് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ് അറിയിച്ചു.
രജിസ് ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് പാഠശാലാ കൺവീനർ ബിജു.എം. സതീഷ് 36045442 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്

