- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജത്തിന്റെ മെയ്ദിനാഘോഷങ്ങൾ ഇന്ന് ആരംഭിക്കും
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം വിപുലമായ മെയ്ദിനാഘോഷം സംഘടിപ്പിക്കുന്നു. സമാജം അംഗങ്ങളെയും വിവിധ തൊഴിൽ മെഖലയിലുള്ള ആളുകളെയും കോർത്തിണക്കി കൊണ്ടുള്ള വിപുലമായ കലാകായിക പരിപാടികൾ ആണ് മെയ്ദിന സംഘാടക സമിതിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിക്കുന്നത്. 29 വെള്ളിയാഴ്ച 2 മണി മുതൽ ചിത്രരചനാ മത്സരത്തിന് തുടക്കമാവും. മെയ്ഒന്ന് ഞായറാഴ്ച രാവിലെ 8 മണി മുതൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കും വിവിധ മേഖലകളിലെ പ്രഗൽഭരയായ 20 ഓളം ഡോക്ടർമാരും 50 ഓളം പാര മെഡിക്കൽ സ്റ്റാഫ് അംഗങ്ങളും ഇതിനു നേതൃത്വം നൽകും.ചലച്ചിത്ര ഗാനം,മലയാളം ഹിന്ദി, സമൂഹഗാനം, മോണോആക്റ്റ്, കവിതാപാരായണം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മുതിർന്നവർക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ മത്സരങ്ങളിൽ സമാജം അംഗങ്ങൾ അല്ലാത്തവർക്കും പങ്കെടുക്കാം. 4 മണി മുതൽ വടം വലി മത്സരം നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ മെയ് ദിനാഘോഷ കമ്മിറ്റിയുമായി (32301547) ബന്ധപ്പെടെണ്ടതാണ്. വൈകീട്ട് 7 മണിക്ക് നടക്കുന്ന മെയ്ദിന സന്ദേശ സമ്മേളനം കരിവെള്ളൂർ മുരളി ഉദ്ഘാട

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം വിപുലമായ മെയ്ദിനാഘോഷം സംഘടിപ്പിക്കുന്നു. സമാജം അംഗങ്ങളെയും വിവിധ തൊഴിൽ മെഖലയിലുള്ള ആളുകളെയും കോർത്തിണക്കി കൊണ്ടുള്ള വിപുലമായ കലാകായിക പരിപാടികൾ ആണ് മെയ്ദിന സംഘാടക സമിതിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിക്കുന്നത്.
29 വെള്ളിയാഴ്ച 2 മണി മുതൽ ചിത്രരചനാ മത്സരത്തിന് തുടക്കമാവും. മെയ്ഒന്ന് ഞായറാഴ്ച രാവിലെ 8 മണി മുതൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കും വിവിധ മേഖലകളിലെ പ്രഗൽഭരയായ 20 ഓളം ഡോക്ടർമാരും 50 ഓളം പാര മെഡിക്കൽ സ്റ്റാഫ് അംഗങ്ങളും ഇതിനു നേതൃത്വം നൽകും.ചലച്ചിത്ര ഗാനം,മലയാളം ഹിന്ദി, സമൂഹഗാനം, മോണോആക്റ്റ്, കവിതാപാരായണം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മുതിർന്നവർക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ മത്സരങ്ങളിൽ സമാജം അംഗങ്ങൾ അല്ലാത്തവർക്കും പങ്കെടുക്കാം. 4 മണി മുതൽ വടം വലി മത്സരം നടക്കും.
പങ്കെടുക്കാൻ താത്പര്യമുള്ളവർ മെയ് ദിനാഘോഷ കമ്മിറ്റിയുമായി (32301547) ബന്ധപ്പെടെണ്ടതാണ്. വൈകീട്ട് 7 മണിക്ക് നടക്കുന്ന മെയ്ദിന സന്ദേശ സമ്മേളനം കരിവെള്ളൂർ മുരളി ഉദ്ഘാടനംചെയ്യും. പി ടി തോമസ് മെയ് ദിന സന്ദേശ പ്രഭാഷണം നടത്തും തുടർന്ന് സംഘനൃത്തം, കോൽക്കളി, മെയ്ദിന സമൂഹഗാനാലാപനം, പഞ്ചാബി നൃത്തം തുടങ്ങിയ കലാ പരിപാടികൾ അരങ്ങേറും. 8 മണി മുതൽ ''അബൂബക്കറിന്റെ ഉമ്മ പറയുന്നു'' എന്ന ഏക പാത്ര നാടകം നടക്കും 1687 സ്റ്റേജുകളിൽ കഴിഞ്ഞ 10 വർഷമായി അവതരിപ്പിച്ചു വരുന്ന നാടകം ഈ അടുത്ത് ഗിന്നസ് റെക്കൊർഡിന് അർഹമായി. കരിവെള്ളൂർ മുരളിയുടെ രചനയ്ക്ക് രാജിതാ മധുവാണ് രംഗാവിഷ്‌കാരം ചെയ്യുന്നത്.
മെയ് ദിനാഘോഷ പരിപാടികളിൽ എല്ലാവരുടെയും സഹായ സഹായ സഹകരങ്ങൾ അഭ്യർത്ഥിക്കുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതരാത്ത് ,സമാജം ജനറൽ സെക്രട്ടറി എൻ.കെ. വീരമണി എന്നിവർ അറിയിച്ചു. പി ടി നാരായണൻ കൺവീനർ ആയുള വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ മെയ് ദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39901575 , 33130242 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

