ഹ്‌റൈൻ കേരളീയ സമാജം ന്യൂഇയർ ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.  എല്ലാ നന്മകളുടെയും നാളുകൾ ആവട്ടെ വരും കാലം എന്ന സന്ദേശം നൽകികൊണ്ട് ജനുവരി 1 ാ0 തീയതി രാത്രി 8 മണി മുതൽ സംഗീത സന്ധ്യ ,നൃത്ത സന്ധ്യ ,മറ്റു കലാപരിപാടികൾ.കൂടാതെ പ്രിൻസ് നടരാജന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്‌കൂൾ പുതിയ ഭരണ സമിതിക്കുള്ള സ്വീകരണവും അന്നേ ദിവസം സംഘടിപ്പിക്കുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ കലാശ്രീ അവാർഡ് ജേതാവ് മോഹൻ രാജിനെയും ചടങ്ങിൽ ആദരിക്കുന്നതായി സംഘാടകർ അറിയിച്ചു. മലയാള സംഗീത രംഗത്തെ പുതിയ ഗായകനായ സുധീഷ് നാടൻ പാട്ടിന്റെ ഈണങ്ങളിൽ ശ്രദ്ധേയയായ പ്രസീത എന്നിവരാണ് കലാപരിപാടികൾക്ക് നേതൃത്വം നൽകുന്നത്.പോയ വർഷം നിരവധി നൂതനമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചുവെന്ന് സമാജം പ്രസിഡണ്ട് ജി കെ നായർ സമാജം ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ അറിയിച്ചു.

അംഗങ്ങൾക്കായി നടത്തിയ വാർഷിക കായിക മത്സരം ,മെംബേർസ് നൈറ്റ് ,എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ബാലകലോത്സവം,ബഹറിനിലെ തന്നെ ഏറ്റവും വലിയ ആഘോഷമായ ഓണാഘോഷം,ക്രിസ്തുമസ് ,ഈദ് ആഘോഷങ്ങൾ  മറ്റ് ഉപവിഭാഗങ്ങ ൾ നേതൃത്വം നൽകിയ നാടക മത്സരങ്ങ ൾ ,സംഗീത സദസ്സുകൾ ,ചിത്രകലാ പരിപാടികൾ ,സാഹിത്യ സദസ്സുകൾ ,പുസ്തക പ്രകാശനം, ഭാഷാപഠനത്തിനായി നടത്തുന്ന മലയാളം പാഠശാല മറ്റു ഇതര സാമൂഹിക സാംസ്‌കാരിക സംഘടനകളുമായി ചേർന്ന് നടത്തിയ പരിപാടികൾ, നോർക്ക റൂട്‌സ് ഹെൽപ് ഡെസ്‌കിന്റെ നേതൃത്വത്തിൽ സമാജം നിരവധി പേർക്ക് നാട്ടിലേക്ക് പോകുവാനുള്ള യാത്രാ രേഖകൾ,സാമ്പത്തിക സഹായങ്ങ ൾ എന്നിവയെല്ലാം  നടത്തിയത് ഈ വർഷത്തെ സമാജം ഭരണ സമിതി അംഗങ്ങളുടെയും സമാജത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും സഹായ സഹകരങ്ങൾ കൊണ്ടാണെന്ന് ഭാരവാഹികൾ വ്യകതമാക്കി.

നന്മനിറഞ്ഞതും സ്‌നേഹ സാഹോദര്യം നിറഞ്ഞതുമായ ഒരു പുതുവത്സരം എല്ലാവർക്കും ആശംസിക്കുന്നതായി ഭരണസമിതി അംഗങ്ങൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് കലാ വിഭാഗം സെക്രട്ടറി ഷാജഹൻ എ ആർ നെ 36132244 വിളിക്കാവുന്നതാണ്.