മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാവേദിയും നോർക ചാരിറ്റി വിങ് ജോബ് സെല്ലും സംയുക്തമായി ഐ ടി രംഗത്ത് ബിരുദവും പ്രാവിണ്യവും നേടിയ കുടുംബിനികൾക്ക് സ്വന്തമായി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനു ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും പരിശീലനവും നൽകുന്ന ശിൽപശാല സംഘടിപ്പിക്കുന്നു.

ഐ ടി രംഗത്തും ശാസ്ത്ര സാങ്കേതിക മേഖലയിലും ഉണ്ടായിട്ടുള്ള പുത്തൻ പ്രവണതകൾ മനസ്സിലാക്കി വീടുകളിൽ തന്നെ സ്വന്തമായി ചെറുകിട സ്ഥാപനങ്ങൽ ആരംഭിച്ച് ഒഴിവു സമയങ്ങൾ ഫലപ്രദമായി വിനി യോഗിക്കുവാനും തൊഴിൽ രഹിതരായ വീട്ടമ്മമാർക്ക് സ്വന്തമായി വരുമാനം നേടുന്നതിനും ആവശ്യമായ വിവരങ്ങൾ ആയിരിക്കും ശിൽപശാലയിലൂടെ നൽകുകയെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി എം പി രഘുവും അറിയിച്ചു.

ബഹ്റൈനിലെ 'വെബ് മീ' എന്ന പ്രശസ്ത് സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഹർഷ ശ്രീഹരി പരിശീലന പരിപാടിക്ക് നേതൃത്വം നൽകും. പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സമാജം വനിത വേദി പ്രസിഡന്റ് മോഹിനി തോമസ് ( 39804013), വനിത വേദി ജനറൽ സെക്രട്ടറി രജിത അനിൽ ( 38044694 ), ജോബ് സെൽ കൺവീനർ സുനിൽ തോമസ് (32232491), നോർക ചാരിറ്റി ജനറൽ കോർഡിനേറ്റർ കെ ടി സലിം (3375 0999) എന്നിവരുമായി ബന്ധപ്പെടുക.