ഹ്റൈൻ കേരളീയ സമാജം എല്ലാ വർഷവും നടത്തി വരുന്ന ഓണസദ്യ ഈ വർഷം നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ സമാജം അംഗങ്ങൾക്ക് പായസം വിതരണം നടത്തുന്നതായി സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. പഴയിടം മോഹനാൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ ആണ് പായസം തയ്യാറാക്കുന്നത് .

ഈ വരുന്ന വെള്ളിയാഴ്ച(27 ഓഗസ്റ്റ് 2021) സമാജത്തിൽ വച്ചാണ് പായസ വിതരണം ഉണ്ടാവുക . രാവിലെ 10 മണി മുതൽ 12 .30 മണി വരെയാണ് പായസ വിതരണം .രജിസ്റ്റർ ചെയ്തിട്ടുള്ള അംഗ ങ്ങൾക്ക് മാത്രമാണ് പായസ വിതരണം ഉണ്ടാവുക എന്ന് സംഘാടകർ അറിയിച്ചു.

സമാജ ത്തിൽ ഓണാഘോഷ പരിപാടികൾ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ബഹറിൻ കേരളീയ സമാജം ശ്രാവണം 2021 അഞ്ചാം നാളത്തെ ഓണാഘോഷാ പരിപാടികളായ ഓണ പുടവ മത്സരത്തിനും , ആരവം ടീമിന്റെനാടൻ പാട്ട് ഉത്സവത്തിനും ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ആശംസകൾ അറിയിച്ചു .ഓണ പുടവ മത്സരവും തുടർന്ന് ആരവം നാടൻ പാട്ടുകൂട്ടം അവതരിപ്പിച്ച നാടൻ പാട്ടുകളും വളരെ മിവുറ്റതായിരുന്നു എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു . സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി ചടങ്ങിൽ നന്ദി പറഞ്ഞു .

ബഹറൈൻ കേരളീയ സമാജത്തിന്റെ ഫേസ്‌ബുക്ക് പേജിലും സൂം പ്ലാറ്റ് ഫോമിലുമാണ് ആണ് പരിപാടികൾ നടക്കുന്നതെന്നും പരിപാടികൾക്ക് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും സൂം പ്ലാറ്റ് ഫോമിൽ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണെന്ന് ബി.കെ.എസ് പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ,ഓണാഘോഷ കമ്മിറ്റി കൺവീനർ ദിലീഷ്, ജോയിന്റ് കൺവീനർ ആഷ്‌ലി കുര്യൻ എന്നിവർ അറിയിച്ചു.