ബികെഎസ്സ് സാഹിത്യ വേദി നേതൃത്വത്തിൽ 'കവിതകളുടെ കാൽപ്പാടുകൾ 'മലയാള കവിതകളുടെ സഞ്ചാര വഴികളിലൂടെ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള, സെക്രട്ടറി വീരമണി, ലൈബ്രേറിയൻ വിനയചന്ദ്രൻ കലാവിഭാഗം കൺവീനർ വിജു കൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. മലയാള കവിത കാലങ്ങളിലൂടെ സഞ്ചരിച്ചു വളർന്നതിന്റെ ചരിത്രം ബാലചന്ദ്രൻ കൊന്നക്കാട്, ഷക്കീല ഹബ്റൂഷ് എഴുത്തച്ഛൻ മുതൽ യുവ തലമുറയിലെ ദ്രുപത് ഗൗതമിലും, അഭിരാമി വരെ പങ്കുവെച്ചു സംസാരിച്ചു. ബിജു.എം.സതീഷ്, കവി റഫീഖ് അഹമ്മദിന്റെ 'പാർപ്പിടം' എന്ന കവിതാ ആലാപനത്തിലൂടെ ചടങ്ങിന് തുടക്കം കുറിച്ചു. ഫിറോഷ് തിരുവത്ര ചർച്ച നിയന്ത്രിച്ചു. ഇ.സലിം, സിനു കക്കട്ടിൽ, സുധീഷ് രാഘവൻ, രാജു ഇരിങ്ങൽ, അനിൽ വെങ്ങോട്, രഞ്ജൻ എന്നിവർ സദസ്സിൽ നിന്നും വേദിയിൽ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. അജിത് അനന്തപുരി നന്ദി പ്രകാശപ്പിച്ചു.