മനാമ: ബഹ്റൈൻ കേരളീയ സമാജം സയൻസ് ഫോറത്തിന്റെ 2017 - 18 വർഷത്തെ പ്രവർത്തനോൽഘാടനം സമാജത്തിൽ വച്ച് നടന്നു. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ജിഎസ്എൽവി പ്രൊജക്റ്റ് ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ ഡോ. ഡി. ജയകുമാർ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി, പി ടി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യയെ പറ്റി ഡോ. ഡി. ജയകുമാർ നടത്തിയ ക്ലാസ്സ് കുട്ടികൾക്ക് വളരെ േപ്രയോജന പ്രദമായിരുന്നു എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. ബി.കെ.എസ് സയൻസ് ഫോറം കൺവീനർ രജിത അനിൽ സ്വാഗതവും വിനൂപ് കുമാർ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് പ്രേംജിത്ത് നാരായണന്റെ നേതൃത്വത്തിൽ പ്രദർശിപ്പിച്ച ' വാക്കിങ് ഓൺ ദി മൂൺ' ഡോക്യുമെന്ററി ശ്രദ്ധേയമായി.