ലയും സാഹിത്യവും സംഗീതവും  നിറഞ്ഞു നിൽക്കുന്ന സാംസ്‌കാരിക കലാക്ഷേത്രമായ ബഹ്‌റൈൻ കേരളീയ സമാജത്തിൽ കായിക രംഗവും സജീവമാകുന്നു. സമാജം അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ഇത്തരം കായികമത്സരങ്ങൾ  വീറോടെയും വാശിയോടെയുമാണ് അംഗങ്ങൾ പങ്കെടുക്കുന്നത്. മുൻ വർഷങ്ങളിലെ പോലെ ഈ വർഷത്തെ  കായിക മത്സരവും ഒരു വൻ വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് സമാജത്തിൽ പുരോഗമിക്കുന്നത്. കായിക മത്സരം മാനസീക ഉല്ലാസത്തിന് ഉതകുന്നുവെന്നത് സമാജം പ്രസിഡന്റ് ജി കെ നായർ ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ അഭിപ്രായപെട്ടു.

അഞ്ചു ഗ്രൂപ്പ്കളായി  തരം തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഏകദേശം 500 ഓളം അംഗങ്ങൾ ആണ് ഓരോ ടീമിലും ഉൾപ്പെടുന്നത് ക്രിക്കറ്റ്,ഫുട്‌ബോൾ, വോളിബോൾ, കബഡി, വടംവലി  മറ്റു ഔട്ട് ഡോർ  ഇന്റൊർ  ഗയിംസുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
 
ഇന്ന് വെള്ളിയാഴ്ച അൽക്വാദിസിയ യൂത്ത് സെന്റർ ഗ്രൗണ്ടിൽ വച്ചാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ആണ് മത്സരം അഞ്ചു ടീമുകളാണ് നാളെ മാറ്റുരയ്ക്കുന്നത്. വിജയികൾക്ക് ട്രോഫിയും മറ്റും നൽകും.പ്രശസ്ത സിനിമ നടൻ ജഗദീഷ് ക്രിക്കറ്റ് ടൂർണമെന്റ മുഖ്യ അതിഥി ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബിനോജ് മാത്യു 36665376, അജേഷ്‌നായർ, 39189654,  എന്നിവരെ വിളിക്കാവുന്നതാണ്.