മനാമ: കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരളീയ സമാജം നടത്തി വരുന്ന സമ്മർ ക്യാമ്പ് ഈ വര്ഷവും പൂർവ്വാധികം ഭംഗിയായി നടത്തുവാൻതീരുമാനിച്ചിരിക്കുന്നു 2016 ജൂലൈ 3 മുതൽ ഓഗസ്റ്റ്19 വരെ ഒന്നര മാസത്തോളം നീണ്ടു നില്ക്കുന്ന ക്യാമ്പ് ആണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നത്.

ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 2 ശനിയാഴ്ച വൈകീട്ട് എട്ടു മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപ്പെടുന്നതാണെന്ന് സമാജം പ്രസിഡന്റ് . പി .വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ .കെ .വീരമണി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്

ഈ വർഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി നാട്ടിൽ നിന്നും എത്തുന്നത് കേരളത്തിൽ ഏറെ അറിയപ്പെടുന്ന ചിക്കൂസ് കാളിയരങ്ങിന്റെ ഡയറക്ടറും ചിത്രകാരനും, നാടക രചയിതാവ്, നാടക സംവിധായകാൻ, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ മികവ് തെളിയിച്ച കലാധ്യാപകൻ കൂടി ആയിരുന്ന ചിക്കൂസ് ശിവനും ക്യാമ്പിൽ എന്നും തന്റെ സഹായിയായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ രാജി ശിവനും ആണ്. വർക്കൊപ്പം സമാജത്തിലെ സന്നദ്ധ സേവകരായ ഇരുപതോളം വനിതകളും ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരിക്കും.

5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം അനുവദിക്കുക പങ്കെടുക്കുന്നവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണം ജൂൺ 25 ന് രജിസ്‌ട്രേഷൻ അവസാനിക്കും ബഹ്‌റിനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നത് വരെ സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ശാന്ത രഘു ക്യാമ്പ് കൺവീനറും, മനോഹരൻ പാവറട്ടി, സിറാജുദീൻ എന്നിവർ കോ-ഓർഡിനെറ്റർ ആയുള്ള വിപുലമായ കമ്മറ്റിയാണ് ഇതിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.

പ്രവാസികളായ നമ്മുടെ കുട്ടികൾക്ക് നമ്മുടെ സംസ്‌കാരത്തേയും സാഹിത്യത്തെയും കലയേയും പാരമ്പര്യത്തെയും എല്ലാ തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ അവസരം ആണ് ഇത്തരം ക്യാമ്പുകൾ എന്ന സംഘാടകർ വ്യക്തമാക്കി. ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും സമാജം ഭരണസമിതി അഭ്യർത്ഥിച്ചു. രജിസ്‌ട്രേഷനും മറ്റു കാര്യങ്ങൾക്കും സമാജം ഓഫിസുമായോ താഴെ പറയുന്ന നമ്പരു കളിലോ ബന്ധപ്പെടുക ശാന്ത രഘു( 36003696 ) മനോഹരൻ പാവറട്ടി ( 39848091.