- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി കെ എസ്സ് സമ്മർക്യാമ്പ് ഔപചാരിക ഉദ്ഘാടനം ഇന്ന്; ക്യാമ്പിൽ പങ്കെടുക്കാൻ ഇരുനൂറോളം കുട്ടികൾ
മനാമ: ബി കെ എസ്സ് സമ്മർക്യാമ്പിന്റെ ഈ വർഷത്തെ ഔപചാരികമായ ഉദ്ഘാടനം രണ്ടിന് ശനിയാഴ്ച വൈകീട്ട് എട്ടു മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള , സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. ഈ വർഷം ഏതാണ്ട് 200 ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരളത്തിൽ ഏറെ അറിയപ്പെടുന്ന ചിക്കൂസ് കളിയരങ്ങിന്റെ ഡയറക്ടറും ചിത്രകാരനും, നാടക രചയിതാവ് , നാടക സംവിധായകാൻ, ടെലിവിഷൻ അവതാരകൻ ,എന്നീ നിലകളിൽ മികവ് തെളിയിച്ച കലാധ്യാപകൻ കൂടി ആയിരുന്നചിക്കൂസ് ശിവനും ക്യാമ്പിൽ എന്നും തന്റെ സഹായിയായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ രാജി ശിവനും ആണ് ഈ വർഷത്തെ ക്യാമ്പിന് നേത്രുത്തം കൊടുക്കുവാനായി നാട്ടിൽ നിന്നും എത്തിച്ചേർന്നിരിക്കുന്നത്. ഇവർക്കൊപ്പം ശാന്താ രഘുവിന്റെ നേതൃത്വത്തിൽ സമാജത്തിലെ സന്നദ്ധ സേവകരായ ഇരുപതോളം വനിതകളും ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമ

മനാമ: ബി കെ എസ്സ് സമ്മർക്യാമ്പിന്റെ ഈ വർഷത്തെ ഔപചാരികമായ ഉദ്ഘാടനം രണ്ടിന് ശനിയാഴ്ച വൈകീട്ട് എട്ടു മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള , സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
ഈ വർഷം ഏതാണ്ട് 200 ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരളത്തിൽ ഏറെ അറിയപ്പെടുന്ന ചിക്കൂസ് കളിയരങ്ങിന്റെ ഡയറക്ടറും ചിത്രകാരനും, നാടക രചയിതാവ് , നാടക സംവിധായകാൻ, ടെലിവിഷൻ അവതാരകൻ ,എന്നീ നിലകളിൽ മികവ് തെളിയിച്ച കലാധ്യാപകൻ കൂടി ആയിരുന്നചിക്കൂസ് ശിവനും ക്യാമ്പിൽ എന്നും തന്റെ സഹായിയായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ രാജി ശിവനും ആണ് ഈ വർഷത്തെ ക്യാമ്പിന് നേത്രുത്തം കൊടുക്കുവാനായി നാട്ടിൽ നിന്നും എത്തിച്ചേർന്നിരിക്കുന്നത്. ഇവർക്കൊപ്പം ശാന്താ രഘുവിന്റെ നേതൃത്വത്തിൽ സമാജത്തിലെ സന്നദ്ധ സേവകരായ ഇരുപതോളം വനിതകളും ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരിക്കും.
എല്ലാവരെയും ബി കെ എസ്സ് സമ്മർക്യാമ്പ് 2016 ന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫിസുമായോ താഴെ പറയുന്ന നമ്പരുകളിലോ ബന്ധപ്പെടുക ശാന്ത രഘു(36003696)മനോഹരൻ പാവറട്ടി (39848091).

