മനാമ: ബി കെ എസ് -സൂര്യ ഇന്ത്യ ഫെസ്‌റിവൽസിന്റെ ഭാഗമായി 19ന് രാത്രി 8.30 ന് ഇന്ത്യയിൽ നിന്നും എത്തുന്ന പ്രശസ്ത നർത്തകരായ പാരീസ് ലക്ഷ്മി അവതരിപ്പിക്കുന്ന ഭരതനാട്യവും പ്രതീക്ഷ കാശി അവതരിപ്പിക്കുന്ന കുച്ചിപ്പുടിയും സമാജം ഡയമണ്ട് ജുബിലീ ഹാളിൽ അരങ്ങേറുമെന്നു ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

ലോക പ്രശസ്ത നർത്തകി പത്മശ്രീ അവാർഡ് ജേതാവ് പ്രോഫെസ്സർ ചിത്രവിശ്വേശരൻ ബി കെ എസ് -സൂര്യ ഇന്ത്യ ഫെസ്‌റിവലിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഭരതനാട്യ ചുവടുമായി എത്തുന്ന Lakshmi, Myriam Sophia Lakshmi Quinio( പാരീസ് ലക്ഷ്മി ) ഫ്രഞ്ച് കാരിയായ ഭരതനാട്യം നർത്തകിയാണ്. മലയാളിയായ കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയാണ് പാരീസ് ലക്ഷ്മി. അതുപോലെ ചൈന, ഇറ്റലി, യു.കെ. അമേരിക്ക ആസ്‌ത്രേലിയ തുടങ്ങിയ ലോകത്തിലെ വിവിധ വേദികളിൽ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരിയാണ് പ്രതീക്ഷ കാശി.

ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന ഈ നൃത്തവിസ്മയം കാഴ്ചക്കാർക്ക് പുതിയൊരു അനുഭവമായിരിക്കും എന്ന് സംഘാടകർ വ്യക്തമാക്കി. സമാജം സംഘടിപ്പിക്കുന്ന ഈ നൃത്ത വിരുന്നു ആസ്വദിക്കുന്നതിന് എല്ലാവരെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വർഗീസ് കാരക്കൽ 39617620, മോഹൻരാജ് 39234535 എന്നിവരെ വിളിക്കാവുന്നതാണ്.