- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബികെഎസ്ഡിസി ബുക്‌സ് ഇന്റർനാഷണൽ ബുക്ക് ഫെയറിനു ഇന്ന് തുടക്കം; എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും
ബഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്‌സുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാവും. 16 വരെ നീണ്ടു നിൽക്കുന്ന പുസ്തക മേളയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ എം മുകുന്ദൻ നിർവ്വഹിക്കും. ഇന്ന് ബികെഎസ്ഡിജെ ഹാളിൽ വച്ച് നടക്കുന്ന വർണ്ണാഭമായ ചടങ്ങിലാണ് ഉദ്ഘാടനം നടക്കുക. ഇന്ത്യയിലെതന്നെ പ്രമുഖ പ്രസ

ബഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്‌സുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാവും. 16 വരെ നീണ്ടു നിൽക്കുന്ന
പുസ്തക മേളയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ എം മുകുന്ദൻ നിർവ്വഹിക്കും. ഇന്ന് ബികെഎസ്ഡിജെ ഹാളിൽ വച്ച് നടക്കുന്ന വർണ്ണാഭമായ ചടങ്ങിലാണ് ഉദ്ഘാടനം നടക്കുക.
ഇന്ത്യയിലെതന്നെ പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സ് ആണ് പുസ്തകോത്സവത്തിനു നേതൃത്വം വഹിക്കുന്നത്. മൂന്നുലക്ഷത്തിലധികം പുസ്തകങ്ങൾ ആണ് ഡിസി ബുക്‌സ് ഇതിനായി ഒരുക്കുന്നത്. ഡിസിയുടെ പുസ്തകങ്ങൾക്ക് പുറമേ കറന്റ് ബുക്‌സ്, മാതൃഭൂമി, മനോരമ, സങ്കീർത്തനം, ഒലിവ് പെൻഗ്വിൻ ഹാർപ്പർ കോളിൻസ്, സ്‌കോളസ്റ്റിക്, ഓക്‌സ്‌ഫോർഡ് യൂണിവേർസിറ്റി പ്രസ് തുടങ്ങിയവരുടെ പുസ്തകങ്ങളും പ്രദർശനത്തിനുണ്ട്.
വിപുലമായ സാംസ്‌കാരിക സമ്മേളനങ്ങളും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. മധുപാൽ, ശ്രീജൻ പാൽ സിങ് തുടങ്ങിയ പ്രമുഖരും ബികെഎസ്ഡിസി പുസ്തകോത്സവത്തിന്റെ ഭാഗമായി സമാജത്തിൽ എത്തിച്ചേരും.
കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായോ സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ കുമാർ പി.എം (39964087), പുസ്തകോത്സവം സംഘാടക സമിതി കൺവീനർ സജി മാർക്കോസ് (39684766), എന്നിവരുമായോ ബന്ധപ്പെടാവുന്നതാണ്.


