- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി കെ എസ് എഫ് ഓണം പൂക്കള മൽസരം: സിന്ധു ഷാജിക്കുട്ടന് ഒന്നാം സ്ഥാനം

X
ഓണാഘോഷത്തോടനുബന്ധിച്ചു ബി കെ എസ് എഫ് തിരുവോണദിനത്തിൽ വീടുകളിലൊരുക്കിയ പൂക്കളമത്സരത്തിൽ സിന്ധു ഷാജിക്കുട്ടൻ (മനാമ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശ്രീഭവാനി വിവേക് (മുഹറഖ്) രാണ്ടാം സ്ഥാനവും സാനിയ സറീൻ നജുമ (സൽമാനിയ), ധനലക്ഷ്മി അരുൺ (റിഫ) മൂന്നാം സ്ഥാനം പങ്കിട്ടു. 25 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. ഏല്ലാവർക്കും പ്രോത്സാഹന സമ്മാനം ലഭിക്കും. മത്സരങ്ങൾക്ക് മണിക്കുട്ടൻ, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി, കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, അൻവർ ശൂരനാട്, സുഭാഷ് അങ്ങാടിക്കൽ എന്നിവർ നേതൃത്വം നൽകി.
സെപ്റ്റംബർ 4 നു വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ 7 വരെ ഓൺ ലൈൻ പാട്ടുമത്സരവും ബി കെ എസ് എഫ് സംഘടിപ്പിക്കുന്നുണ്ട്. രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പറുകൾ 33610836, 33403533, 38899576

Next Story

