- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി കെ എസ് എഫ് ഓണപ്പാട്ട് മൽസരം: ഒന്നാം സ്ഥാനം ആദിത്തിനും ആദ്യക്കും
ബഹ് റൈൻ കേരള സോഷ്യൽ ഫോറം ഓൺലൈനിൽ സംഘടിപ്പിച്ച ഓണപ്പാട്ട് മൽസരം 2020 ൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആദിത്ത് എസ് മേനോനും ജൂനിയർ വിഭാഗത്തിൽ ആദ്യ ഷീജുവും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ സീനിയർ വിഭാഗത്തിൽ വിമിത സനീഷും നിത്യ റോഷിത്തും ജൂനിയർ വിഭാഗത്തിൽ ഡെൽസ മരിയ ജോജിയും ത്രിഷ്ണയും യഥക്രമം നേടി. ഫേസ്‌ബുക്ക് ഓൺലൈൻ പ്രത്യേക പ്രോൽസാഹന സമ്മാനങ്ങൾ ധനലക്ഷ്മിക്കും ദിയ കൃഷ്ണക്കും ലഭിച്ചു. അമ്പിളികുട്ടൻ, രാജീവ് വെള്ളിക്കോത്ത്, നിധി എസ് മേനോൻ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികളെ ബി കെ എസ് എഫ് ഭാരവാഹികളും പ്രവർത്തകരും അനുമോദിച്ചു.
Next Story