ബഹ്‌റിനിലേക്ക് എത്തുന്നവരുടെ പിസിആർ ടെസ്റ്റിന് നിലവിൽ വാങ്ങുന്നത് 60 ബഹ്‌റൈൻ ദിനാർ ആണ്. ബഹ്‌റൈനിലേക്ക് വന്നിറങ്ങുമ്പോൾ എടുക്കുന്ന ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിലും വീണ്ടും ഒരു ടെസ്റ്റ് നടത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇക്കാര്യത്തിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ മാത്രം വീണ്ടും ടെസ്റ്റ് എടുത്താൽ മതി എന്നതിലേക്ക് കാര്യങ്ങൾ മാറിയാൽ 60 ബഹ്‌റൈൻ ദിനാർ എന്നുള്ളത് 30 ബഹ്‌റൈൻ ദിനാർ ആയി കുറഞ്ഞേക്കും. ഈ സാഹചര്യത്തിൽ സാധാരണ പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കും ഇതു നൽകുക.

അതിനുവേണ്ടി എൻഎച്ച്ആർഎയിലേക്ക് അപേക്ഷ അയക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീം വാർത്താ കുറിപ്പിൽ അറിയിച്ചു.