ബഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ നിർണയിക്കാത്ത യാത്രാ നിരക്കിനാൽ മടക്കയാത്ര ദുസ്സഹമായി തുടരുന്ന ഇന്ത്യൻ പ്രവാസികളുടെ യാത്ര ദുരിതം പരിഹരിക്കാൻ ആദ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവണ്മെന്റ് തലത്തിൽ സത്വര ഇടപെടൽ നടത്തുന്നതിനായി അസോസിയേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂറിസം ഏജന്റ് ചെയർമാൻ ജിഹാദ് അമീനുമായി BKSF ഹെൽപ്പ് ലൈൻ ടീം പ്രവർത്തകർ കൂട്ടിക്കാഴ്ച നടത്തുകയും തദവസരത്തിൽ നിവേദനം സമർപ്പിക്കുകയും ചെയ്തു.

ഈ വിഷയത്തിന്റെ ഭാഗമായി രണ്ടാം ഘട്ടമെന്ന നിലയിൽ താമസിയാതെ ബഹ്‌റൈൻ പാർലിമെന്റ് മെമ്പർ ആദരണീയനായ ബഹ്‌റൈൻ എം പി അമ്മാർ അഹമ്മത് അൽ ബന്നായി യുമായി ചർച്ച നടത്തുകയും അദ്ദേഹത്തിന് കാര്യങ്ങൾ വിഷദമായി വിവരിച്ച് കൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ തന്റെ കാര്യമായ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാവുമെന്ന് BKSF ന് ഉറപ്പ് നൽകിയതിന്റെ ഭാഗമായി ഈ വിഷയത്തിൽ തൽസമയം കാര്യങ്ങൾ നീക്കിയത് എയർലൈനുകളുടെ ഭാഗത്ത് നിന്ന് വലിയ രീതിയിൽ ഇളവ് പ്രാബല്യത്തിൽ പ്രഖ്യാപിക്കുന്ന നയം അധികൃതരുടെ ഭാഗത്ത് നിന്ന് ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾക്ക് ഏറെ പ്രയോജനം കിട്ടുന്ന തരത്തിലേക്ക് നീങ്ങിയതിൽ BKSF ന് ഏറെ അഭിമാനമുണ്ടന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ടീം ഭാരവാഹികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഹാരിസ് പഴയങ്ങാടി, നെജീബ് കടലായി, ലെത്തീഫ് മരക്കാട്ട്, അൻവർ കണ്ണൂർ, സത്താർ സത്തായി എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.