- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം അതീവ ദുഃഖം രേഖപ്പെടുത്തി
ബഹ്‌റൈൻ എന്ന കൊച്ചു രാജ്യത്തെ ആഗോള തലത്തിൽ പ്രശസ്തമാക്കിയതിന്റെ നായകനും തന്റെ ദീർഘവീക്ഷണത്തിൽ പതിറ്റാണ്ടുകളായി സമഗ്ര വികസനത്താൽ പവിഴ ദ്വീപിനെ ആധുനികരീതിയിൽ വികസിപ്പിച്ചെടുത്ത അതുല്യ പ്രതിഭാ ശില്പിയുമായ സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഏറെ സ്‌നേഹ സമ്പന്നായ ആദരണീയനായ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ബികെഎസ്എഫ് ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം അതീവ ദുഃഖം രേഖപ്പെടുത്തി.
ലോക ഭരണ നേതാക്കളിൽ ഏറെക്കാലം പ്രധാനമന്ത്രി പദവിയിൽ സ്ഥാനം വഹിച്ച എന്ന അപൂർവ്വ ബഹുമതിയോടു കൂടിയോടെ അദ്ദേഹം വിടപറയുബോൾ പവിഴ ദീപിന്റെ ആധുനിക രീതിയിലള്ള വളർച്ചക്ക് ദീർഘവീക്ഷണത്തോടെയാണ് സമഗ്ര മേഖലയിലും നടപ്പിലാക്കിയെതെന്നും ബികെഎസ്എഫ് അനുസ്മരിച്ചു.
ഇന്ത്യക്കാരോട് പ്രത്യകം സ്‌നേഹം എപ്പോഴും തന്റെ ജീവിത വഴിയിൽ അദ്ദേഹം പുലർത്തിയത് ഓരോ ഇന്ത്യക്കാരനും മറക്കാൻ കഴിയാത്തതാണന്നും വലിയ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം ആ സ്‌നേഹം ആവോളം നമുക് നൽകിയത് പതിറ്റാണ്ടുകളായി ബഹ്‌റൈനിൽ മുൻകാല പ്രവാസം നയിച്ചിരുന്നവർക്കും നിലവിൽ പവിഴ ദ്വീപിൽ പ്രവാസം നിലനിറുത്തുന്നവർക്കും മറക്കാൻ കഴിയാത്തതാണന്നും ബികെഎസ്എഫ് വാർത്താ കുറിപ്പിൽ അറിയിച്ചു.
ആദരണീയരായ ബഹ്‌റൈൻ രാജകുടുബത്തോടും ഭരണകൂടത്തിനോടും ദുഃഖത്തിൽ പങ്ക് ചേർന്ന് സ്വദേശി വിദേശികളോടൊപ്പം ബികെഎസ്എഫ് അനുശോചനം അർപ്പിക്കുന്നു.