ഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽമുഖ്യ രക്ഷാധികാരി സുബൈർ കണ്ണൂരിന്റെ അദ്ധ്യക്ഷതയിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (BKSF) ബഹ്റൈന്റെ നാല്പത്തിഒൻപതാമത് ദേശീയ ദിനാഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ആഘോഷിച്ചു.മുഖ്യാതിഥിയായ ക്യാപിറ്റൽ ഗവര്ണറേറ് ആക്ടിങ് ഡയറക്ട്ർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് യൂസുഫ് യാഖൂബ് ലാറി കേക്ക് മുറിച്ച് ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്തു.

BKSF ന്റെ പ്രവർത്തനങ്ങൾ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണെന്ന് ചടങ്ങിൽ പ്രഭാഷണം നടത്തിക്കൊണ്ട് യുസുഫ് യാഖൂബ് ലോറി അഭിപ്രായപ്പെട്ടു. ക്യാപിറ്റൽ ഗവർണറേറ്റുമായി നടത്തിയ സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു, തുടർന്നും അശരണരായ സാധാരണക്കാർക്ക് കൈത്താങ്ങ് ആകാൻ BKSF നു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിന്റെ പൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

തുടർന്ന് കോവിഡ് സമയത്ത് രോഗികൾക്ക് സൗജന്യമായി BKSFനു വാഹനം വിട്ട് നൽകിയ ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ശ്രീ ഫ്രാൻസിസ് കൈതാരത്തിനെയും അതിനുവേണ്ട അനുമതികൾ നേടിത്തന്ന KHK ഹീറോസ് ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് ശ്രീ മുഹമ്മദ് മൻസൂറിനെയും പ്രസ്തുത വാഹനത്തിലെ ഡ്രൈവർമാരായ അബുബക്കർ മുഹമ്മദിനെയും നിസാമുദ്ധീനെയും ആദരിച്ചു.

മറുപടി പ്രസംഗത്തിൽ തനിക്ക് ലഭിച്ച അംഗീകാരം സ്വജീവൻ പണയപ്പെടുത്തി സേവനരംഗത്തേക്ക് ഇറങ്ങിയ BKSFന്റെ വളണ്ടിയർമാർക്ക് സമർപ്പിക്കുന്നതായി ശ്രീ ഫ്രാൻസിസ് കൈതാരം പറഞ്ഞു. സേവനരംഗത്ത് BKSF ന്റെ കൂടെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാനായതിൽ ചാരിതാർഥ്യമുണ്ടെന്ന് മുഹമ്മദ് മൻസൂർ വ്യക്തമാക്കി.

BKSF കമ്യുണിറ്റി ഹെല്പ് ലൈൻ പ്രവർത്തകരെ യൂസുഫ് യാഖൂബ് ലാറി ഷാൾ അണിയിച്ച് ആദരിച്ചു.സുബൈർ കണ്ണൂർ ബഷീർ അമ്പലായി ഹാരിസ് പഴയങ്ങാടി എന്നിവർ ചേർന്ന് യൂസുഫ് യാഖൂബ് ലാറിക്കും സഹപ്രവർത്തകൻ ആന്റണി പൗലോസിനും ഉപഹാരങ്ങൾ കൈമാറി.BKSF ന്റെ പ്രവർത്തനങ്ങളുടെ നാൾവഴികൾ മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായി അവതരിപ്പിച്ചു കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾ കോർത്തിണക്കിയ ഹ്ര്വസ ചിത്രവും പ്രദർശിപ്പിച്ചു ചടങ്ങിൽ ഹരീഷ് നായർ BKSF നു വീൽ ചെയറുകൾ സംഭാവന നൽകി.

മനാമ കെ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള നാസർ മഞ്ചേരി, ഫസൽ ഹഖ്, അബ്രഹാം ജോൺ, നിസാർ കൊല്ലം എടത്തൊടി ഭാസ്‌കരൻ സത്താർ സത്തായി ഹരീഷ് നായർ തുടങ്ങിയവർ പങ്കെടുത്തു.

ഹാരിസ് പഴയങ്ങാടി അതിഥികളെ സ്വാഗതം ചെയ്തു. ആന്റണി പൗലോസ് ആശംസ പ്രസംഗവും മാസിൽ പട്ടാമ്പി പ്രോഗ്രാമും നിയന്ത്രിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ അൻവർ കണ്ണൂർ നന്ദി പ്രകാശിപ്പിച്ചു.