- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സോഫ്ട് ബോൾ ടൂർണമെന്റോടെ ബി.കെ.വി. ഫൗണ്ടേഷൻ പത്താം വാർഷികം ആഘോഷിച്ചു
ന്യൂയോർക്ക്: അകാലത്തിൽ കാൻസർ അപഹരിച്ച ബെവിൻ കളത്തിലിന്റെ ഓർമ്മക്കു പ്രണാമം അർപ്പിച്ച് ബെവിൻ കളത്തിൽ വർഗീസ്മെമോറിയൽ ഫൗണ്ടേഷൻ (ബി.കെ.വി ഫൗണ്ടേഷൻ) പത്താം വാർഷികം ആഘോഷിച്ചു. ലോംഗ്ഐലന്റ് ഐസനോവർ പാർക്കിൽ ചാരിറ്റി സോഫ്റ്റ് ബോൾ ടൂർണമെന്റ് ആയിരുന്നു മുഖ്യ പരിപാടി. നോർത്ത് ഹെമ്പ്സ്റ്റഡ് ടൗൺ കൗൺസിലറും ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റ് സ്ഥാനാർത്ഥിയുമായ അന്നാ കപ്ളാൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഈവർഷം ആറു ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു. ഓൾ എബൗട്ട് ദാറ്റ് ബേസ്; ബാഡ് ന്യൂസ് ബെയേഴ്സ്; ഹെറിക്സ്; സോൾജിയേഴ്സ്; സൺ ഓഫ് പിച്ചസ്; എസ്.ടി.വൈ.എൽ എന്നിവർ. എസ്.ടി.വൈ.എൽ, ഓൾ എബൗട്ട് ദാറ്റ് ബേസ് എന്നിവർ ആയിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. ഓൾ എബൗട്ട് ദാറ്റ് ബേസ് ട്രോഫി കരസ്ഥമാക്കി. പത്തു വർഷത്തിനിടെ ഒട്ടേറെ സേവന പ്രവർത്തനങ്ങൾ നടത്താൻ ഫൗണ്ടേഷനു കഴിഞ്ഞുവെന്നു ഭരവാഹികൾ അറിയിച്ചു. കാൻസർ രോഗികൾക്കാണു പ്രധാനമായും സഹായമെത്തിച്ചത്.പത്താം വർഷികം പ്രമാണിച്ച് ഈ വർഷംപത്തു കാൻസർ രോഗികൾക്ക് സഹായമെത്തിക്കും. കളിക്കാർക്കും സ്പോൺസർമാർക്കും
ന്യൂയോർക്ക്: അകാലത്തിൽ കാൻസർ അപഹരിച്ച ബെവിൻ കളത്തിലിന്റെ ഓർമ്മക്കു പ്രണാമം അർപ്പിച്ച് ബെവിൻ കളത്തിൽ വർഗീസ്മെമോറിയൽ ഫൗണ്ടേഷൻ (ബി.കെ.വി ഫൗണ്ടേഷൻ) പത്താം വാർഷികം ആഘോഷിച്ചു.
ലോംഗ്ഐലന്റ് ഐസനോവർ പാർക്കിൽ ചാരിറ്റി സോഫ്റ്റ് ബോൾ ടൂർണമെന്റ് ആയിരുന്നു മുഖ്യ പരിപാടി. നോർത്ത് ഹെമ്പ്സ്റ്റഡ് ടൗൺ കൗൺസിലറും ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റ് സ്ഥാനാർത്ഥിയുമായ അന്നാ കപ്ളാൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഈവർഷം ആറു ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു. ഓൾ എബൗട്ട് ദാറ്റ് ബേസ്; ബാഡ് ന്യൂസ് ബെയേഴ്സ്; ഹെറിക്സ്; സോൾജിയേഴ്സ്; സൺ ഓഫ് പിച്ചസ്; എസ്.ടി.വൈ.എൽ എന്നിവർ.
എസ്.ടി.വൈ.എൽ, ഓൾ എബൗട്ട് ദാറ്റ് ബേസ് എന്നിവർ ആയിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. ഓൾ എബൗട്ട് ദാറ്റ് ബേസ് ട്രോഫി കരസ്ഥമാക്കി.
പത്തു വർഷത്തിനിടെ ഒട്ടേറെ സേവന പ്രവർത്തനങ്ങൾ നടത്താൻ ഫൗണ്ടേഷനു കഴിഞ്ഞുവെന്നു ഭരവാഹികൾ അറിയിച്ചു. കാൻസർ രോഗികൾക്കാണു പ്രധാനമായും സഹായമെത്തിച്ചത്.പത്താം വർഷികം പ്രമാണിച്ച് ഈ വർഷംപത്തു കാൻസർ രോഗികൾക്ക് സഹായമെത്തിക്കും.
കളിക്കാർക്കും സ്പോൺസർമാർക്കും ഫൗണ്ടേഷൻ ഭാരവാഹികൾ ഹൃദയംഗമമായ നന്ദി പറഞ്ഞു. യു.എസ് കോൺഗ്രസിന്റെ അംഗീകാരപത്രം ലഭിച്ചിട്ടുള്ള ചാരിറ്റി ആണ് ബി.കെ.വി ഫൗണ്ടേഷൻ.
ഫൗണ്ടേഷൻ വഴി രോഗികളെ സഹായിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക; www.bkvfoundation.org