മേരിക്കയിൽ വർണവിവേചനം തീർത്തും ഇല്ലാതായെന്നത് വെറുമൊരു സങ്കൽപം മാത്രമാണെന്നാണ് വെളുത്ത വർഗക്കാരനായ ഒരു പിതാവ് തന്റെ മകളുമായി നടത്തിയ വർണവെറി ചൊരിയുന്ന ചാറ്റിലൂടെ വ്യക്തമായിരിക്കുന്നത്. മകൾ കറുത്ത വർഗക്കാരനെ ഇഷ്ടപ്പെട്ടതിനായിരുന്നു ഇയാൾ മനുഷ്യത്വരഹിതമായി തെറി വിളിച്ചത്. കറുത്ത വർഗക്കാരെ മനുഷ്യരായി പോലും കരുതാത്ത അനേകം പേർ ഇപ്പോഴും അമേരിക്കയിലുണ്ടെന്നാണ് ഇതിലൂടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നത്. അപ്പൻ നടത്തിയ ഈ കൊലവിളി ചാറ്റ് മകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് തന്റെ പ്രതികാരം തീർക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

അർകനാസിലെ ലേക്ക് വില്ലേജിലുള്ള ഹൈസ്‌കൂൾ സീനിയർ വിദ്യാർത്ഥിനിയായ അന്ന ഹായെസിനാണ് കറുത്ത വർഗക്കാരനായ സുഹൃത്ത് ഫിലിപ്പ് ഫ്രീമാനെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ പിതാവിൽ നിന്നും വംശീയത നിറഞ്ഞ ചാറ്റ് ലഭിച്ചിരിക്കുന്നത്. മകൾ കറുത്ത വർഗക്കാരനായ കാമുകനൊപ്പം നൃത്തം ചെയ്യുന്ന ചിത്രം കണ്ടപ്പോൾ ഈ പെൺകുട്ടിയുടെ പിതാവിന് അരിശം വരുകയും തുടർന്ന് ദൈർഘ്യമേറിയതും വംശീയതയും ലൈംഗികതയും സ്ഫുരിക്കുന്നതുമായ ടെക്സ്റ്റ് മെസേജ് ഇയാൾ മകൾക്കയക്കുകയായിരുന്നു. ഇയാൾ മകളിൽ നിന്നും അകന്ന് താമസിക്കുന്നയാളാണെന്നും റിപ്പോർട്ടുണ്ട്.

പ്രകോപനമുണ്ടാക്കുന്നതും അസഭ്യം നിറഞ്ഞതുമായ വാക്കുകളാൽ മകളെയും കാമുകനെയും അധിക്ഷേപിച്ചായിരുന്നു ഈ പിതാവ് ടെക്സ്റ്റ് മെസേജ് അയച്ചത്. ഫേസ്‌ബുക്കിൽ ഇവർ ഒരുമിച്ച് നൃത്തം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോകൾ ഓൺലൈനിൽ കാണാനിടയായ അനന്നയുടെ പിതാവ് തന്റെ രോഷം പ്രകടിപ്പിച്ച് ഉടനടി സന്ദേശമയക്കുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തന്റെ പിതാവ് മിക്കവാറും സമയങ്ങളിൽ ഇത്തത്തിൽ മോശം പദങ്ങൾ വിളിച്ച് പറയുന്ന ആളാണെന്നും മകൾ വേദനയോടെ വെളിപ്പെടുത്തുന്നു.

തന്റെ മാതാപിതാക്കൾ വേർപിരിഞ്ഞവരാണെന്നും അതിനാൽ താൻ പിതാവിനൊപ്പം കുട്ടിക്കാലത്ത് മാത്രമേ ജീവിച്ചിരുന്നുള്ളുവെന്നും ഇപ്പോൾ പരസ്പരം അകന്ന് കഴിയുകയാണെന്നും താൻ അമ്മയുടെ വീട്ടിലാണ് കൗമാരകാലം മുതൽ കഴിയുന്നതെന്നും അന്ന വെളിപ്പെടുത്തുന്നു. താൻ കറുത്ത വർഗക്കാരനെ ഇഷ്ടപ്പെട്ടതാണ് അച്ഛനെ രോഷാകുലനാക്കി വംശീയവെറി നിറഞ്ഞ മെസേജ് അയക്കാൻ പ്രേരിപ്പിച്ചതെന്നും അന്ന വേദനയോടെ പറയുന്നു.കറുത്ത വർഗക്കാരനുമായുള്ള ബന്ധം തുടർന്നാൽ താൻ മകളുടെ മൊബൈൽ ഫോണും കാർ ഇൻഷുറൻസും വരെ റദ്ദാക്കുമെന്ന് വരെ ഈ പിതാവ് ഭീഷണിപ്പെടുത്തുന്നുണ്ട്.

എന്നാൽ താൻ തെറ്റായി യാതൊന്നും ചെയ്തില്ലെന്നാണ് അന്ന മറുപടിയേകുന്നത്. അന്നയുടെ പിതാവിന്റെ വംശീയവെറി നിറഞ്ഞ തെറി അവളുട കാമുകൻ ഫിലിപ്പും ട്വീറ്ററിൽ പങ്ക് വച്ചിരുന്നു. ഇതിനോട് നിരവധി പേരാണ് കടുത്ത പ്രതിഷേധത്തോടെ പ്രതികരിച്ചിരിക്കുന്നത്.