വി എസ് തമാശ പറയുന്നുവെന്ന് എ കെ ആന്റണി; എ കെ ആന്റണി പറയുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് വി എസ്

  • രണ്ടുപേരും കൂടി മലയാളിയെ ചിരിപ്പിച്ചു ചിരിപ്പിച്ച് പിറന്നു വീഴുന്ന കുട്ടിക്കുപോലും ആളോഹരി കടം കൂടിക്കൊണ്ടിരിക്കുന്നു.

മൂന്നാർ സമരത്തിന് എത്തിയ പി കെ ശ്രീമതിയെ സമരക്കാർ എഴുന്നേൽപ്പിച്ചു വിട്ടു

  • തൊഴിലാളികൾക്ക് വിവരം വച്ചു വരുന്നു

കൺസ്യൂമർഫെഡിൽ വിമാന യാത്രയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

  • കാട്ടിലെ തടി തേവരുടെ ആന

ഓടുന്ന ബസ്സിന്റെ പ്ലാറ്റ്‌ഫോം തകർന്നു വീണു; ഓടുന്ന ബസ്സിന്റെ ഗിയർബോക്‌സ് താഴെ വീണു

  • ഇനി മുതൽ ടിക്കറ്റ് നേരത്തേ എടുക്കണ്ട. ബസ്സ് എത്തുമോ എന്നറിഞ്ഞിട്ട് മതി

മന്ത്രി ഷിബുവിന് ബിസിനസുകാരന്റ സ്വരമെന്ന് വി എസ്

  • രാഷ്ട്രീയം ഒരു വൻ വ്യവസായം ആണെന്ന് വിഎസിന് മനസ്സിലായില്ലേ. സംശയമുണ്ടെങ്കിൽ മാണിയോട് ചോദിച്ചുനോക്ക്

അമിതവേഗത്തിൽ പോകുന്ന ഔദ്യോഗിക വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ടോമിൻ തച്ചങ്കരി

  • മന്ത്രി സിഎൻ ബാലകൃഷ്ണനെയാണോ ലക്ഷ്യം വയ്ക്കുന്നത്