വെള്ളാപ്പള്ളിക്ക് വിവരം ഇല്ലെന്ന് ഫസൽ ഗഫൂർ

  • വെള്ളാപ്പള്ളിക്ക് വിവരം ഇല്ലാതിരുന്നിട്ട് ഇത്രയും പറയുന്നു. വിവരം ഉണ്ടായിരുെന്നങ്കിൽ എന്തൊക്കെ കേൾക്കണമായിരുന്നു.

കോഴപ്പണത്തിന്റെ കണക്ക് വെള്ളാപ്പള്ളി പറഞ്ഞേ തീരൂ വി എസ്

  • കാൽക്കുലേറ്റർ വാങ്ങാൻ ആള് പോയിട്ടുണ്ട് കിട്ടിയാൽ ഉടൻ കണക്ക് ബോധ്യപ്പെടുത്തും.

കലാലയ രാഷ്ട്രീയം നിരോധിച്ചത് അബദ്ധമായിപ്പോയി എകെ ആന്റണി

  • കലാലയ രാഷ്ട്രീയം നിരോധിച്ചതുകൊണ്ട് രക്തസാക്ഷികൾ സിന്ദാബാദ് എന്ന് വിളിക്കാൻ പറ്റുന്നില്ല.

കോൺഗ്രസ്-സിപിഐ(എം) വിട്ട് 1300 പേർ ബിജെപിയിലേക്ക്

  • ലക്ഷ്യം അധികാരം, ധനം

വിശാല ഹിന്ദു ഐക്യത്തിന് എൻഎസ്എസ് ഇല്ല: സുകുമാരൻ നായർ

  • വളരെ നല്ലത്. അത്രയും പത്രത്താൾ ലാഭം കിട്ടി.

യേശുദാസ് കുട്ടികളോടൊപ്പം ദേശഭക്തി ഗാനം പാടാൻ കാറിൽ നിന്ന് ഇറങ്ങാതെ പോയി

  • മൈക്ക് കിട്ടിയാൽ സൂക്തം പറയുന്നതിന് എന്തെങ്കിലും കുറവ് ഉണ്ടോയെന്ന് മാത്രം അന്വേഷിക്കുക.