ആട് ആന്റണിയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ബഹുമതി-വാർത്ത

  • ആ ബഹുമതി ബാക്കിയുണ്ടെങ്കിൽ സുകുമാരക്കുറുപ്പിനെ പിടിച്ച പൊലീസുകാർക്ക് കൊടുക്കണം.

കാട്ടാക്കടയിൽ സ്ഥാനാർത്ഥിയെ നായ കടിച്ചു

  • നടക്കാത്ത വാഗ്ദാനങ്ങൾ, നായ്ക്കൾ പോലും പ്രതികരിച്ചു തുടങ്ങി

സംഘടിച്ചാൽ സുമാനിമെന്ന രീതിയിൽ ആക്രമണം - വെള്ളാപ്പള്ളി

  • അപ്പോൾ മലയാളിയെ കൂട്ടത്തോടെ കൊല്ലാനുള്ള പരിപാടിയാണല്ലേ

അടുത്ത നിയമസഭയിൽ ഗുരുദേവനാമത്തിൽ 35 പേർ സത്യപ്രതിജ്ഞ ചെയ്യും - തുഷാർ വെള്ളാപ്പള്ളി

  • സ്വപ്‌നമാണെങ്കിലും കേൾക്കാൻ സുഖമുണ്ട്

ഭാര്യയ്ക്ക് കവിളിൽ ഉമ്മ കൊടുത്തതിന് ജോലിയിൽ നിന്നും പുറത്താക്കി

  • ഒരു ഉമ്മയ്ക്ക് ഇത്രയും അപകടമുണ്ടോ

മുസ്ലിം ലീഗ് മതനിരപേക്ഷ പാർട്ടിയല്ല - കാനം

  • ഈ കാനത്തിന് കാര്യങ്ങൾ മനസ്സിലായി വരുമ്പോഴേക്കും ലോകം അവസാനിക്കും