ബാർ മുതലാളിമാരിൽ നിന്നും പണം വാങ്ങാത്ത ആരും മന്ത്രിസഭയിൽ ഇല്ല

  • ബാറിൽ കയറാത്തവരും

മന്ത്രി ശിവകുമാർ വോട്ടുകച്ചവടം നടത്തിയെന്ന് കെപിസിസി യോഗം

  • പത്തു പുത്തൻ കിട്ടുന്നത് മുതലാക്കിയില്ലെങ്കിൽ എന്തു മന്ത്രി

പറയാനുള്ളത് മുഴുവൻ പറഞ്ഞാൽ സർക്കാർ താഴെ വീഴും - ബിജു രാധാകൃഷ്ണൻ

  • നേരത്തേ പറയണമായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല

അഞ്ചു വർഷം തുകച്ചു ഭരിക്കുമെന്ന് കരുതിയിരുന്നില്ല - ഉമ്മൻ ചാണ്ടി

  • ആദ്യത്തെ മോഷണം പിടിക്കുമെന്ന് കരുതി പിടിച്ചില്ല. രണ്ടാമത്തേത് പിടിക്കുമെന്ന് കരുതി പിടിച്ചില്ല. അങ്ങനെ അഞ്ചുവർഷം തികയുന്നു

കെ ബാബുവിനോടൊപ്പം യാത്ര ചെയ്യാൻ വയ്യെന്ന് സി ദിവാകരൻ, കെടി ജലീൽ

  • കട്ടവന്റെ കൂടെ നടന്നാൽ നടന്നവനും നാറും

മാണിയുടെ മകന്റെ കാര്യം പറഞ്ഞാൽ നാറും - വി എസ്

  • നാറുന്നവർക്ക് പേട്ട മുതൽ പാല വരെ നാറുന്ന സ്വീകരണവും