സിബ്ബ് ഊരിക്കാണിച്ച പൊലീസുകാരന് ശിക്ഷ സ്ഥലംമാറ്റം മാത്രം

  • സ്ഥലം മാറിപ്പോയ സ്ഥലത്തെ ജനങ്ങൾക്ക് ഈ പൊലീസുകാരന്റെ സിബ്ബ് ഊരൽ വിദ്യ കാണേണ്ടി വരുമല്ലോ?

മൂത്രം കുടിച്ചാൽ കഷണ്ടിയും ടൂമറും മാറുമെന്ന്

  • മലയാളി അറിഞ്ഞാൽ മൂത്രം കുപ്പിയിലാക്കി വിൽക്കാൻ തുടങ്ങും

സിപിഐ(എം) പാർട്ടി പ്രവർത്തകർ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങണം

  • നേരിട്ടിറങ്ങിയ വിപ്ലവ പാർട്ടി പ്രവർത്തകർ ശബരിമലയിൽ ദർശനം നടത്തി അയ്യപ്പ ഭക്തരായവർ ധാരാളമുണ്ട്.

എൻഡോസൾഫാൻ തളിച്ചതിൽ മന്ത്രി ബാബുവിന് പങ്കെന്ന്

  • എൻഡോസൾഫാനേക്കാൾ ഭീകരമാണ് ഇപ്പോൾ ബാബു വിതരണം ചെയ്യുന്ന മദ്യം

നല്ല രാഷ്ട്രീയ പ്രവർത്തകരെ കുട്ടികൾ റോൾ മോഡലാക്കണം

  • ധനമന്ത്രി മാണിയെയാണോ ഉദ്ദേശിച്ചത്

ഹർത്താലിന് നിയന്ത്രണം വരുന്നു

  • അതിനു മുമ്പ് ശടപടേന്ന് പെട്ടെന്ന് കുറച്ച് ഹർത്താൽ വരട്ടെ