പൊലീസ് സ്റ്റേഷനിൽ കയറി എസ്‌ഐയെ പട്ടി കടിച്ചു

  • സമൂഹത്തിലെ അക്രമങ്ങൾക്ക് കാരണം പുരുഷന്മാരാണെന്ന് മേനകാഗാന്ധി പറഞ്ഞത് പട്ടികൾ മുഖവിലയ്‌ക്കെടുത്തു കാണും

ആപ്പിൾ കമ്പനി പോലെയാകണം കോൺഗ്രസ് എന്ന് രാഹുൽഗാന്ധി

  • ആപ്പിൾ കമ്പനിയുടെ ലോഗോ പോലെയാകരുത് 

എസ്എൻഡിപി പാർട്ടി രൂപീകരിക്കുന്നു

  • ലക്ഷ്യത്തിൽ എത്താൻ ഇനി കുറച്ചുദൂരം മാത്രം

പിള്ളയെ മുന്നണിയിൽ എടുക്കില്ല

  • വെള്ളാപ്പള്ളിയുടെ പാർട്ടിയിൽ ഒഴിവു വരുന്നു പിള്ള ചേട്ടാ

കെഎം മാണി ഓടിച്ചുവിട്ട പിസി ജോർജ്ജ് നടി ആനിയുടെ അടുക്കളയിൽ

  • പിസി ജോർജ്ജിനെ അടുക്കളപ്പണി ചെയ്ത് ജീവിക്കാനും അനുവദിക്കില്ലേ

എംഎ ബേബിയുടെ മകൻ ആദർശ വിവാഹം നടത്തി

  • ആദർശം പറയാൻ മാത്രമല്ല പ്രവർത്തിക്കാനും സാധിക്കും വിപ്ലവ നേതാക്കളേ