കോഴിക്കോട്:സ്വർണ്ണക്കടത്ത് കേസിലെ സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഉയർന്ന പ്രതിഷേധങ്ങളേത്തുടർന്ന് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കറുപ്പുനിറത്തിന് പൊലീസും സംഘാടകരും വിലക്കേർപ്പെടുത്തിയിരുന്നു.കറുത്ത മാസ്‌ക്കിനടക്കം വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്സ് പറഞ്ഞതിനെ ഹാസ്യാത്മകമായി മാറ്റി ഇപ്പോൾ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് കറുപ്പെന്ന് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു. തനിക്ക് കറുപ്പ് ധരിക്കാൻ പേടിയില്ലെന്നും ജോയ് മാത്യു പറയുന്നു.ഷേർലക്ക് ഹോസ് പുസ്തകം കൈയിലേന്തിയ ചിത്രം പങ്കുവച്ചാണ് ജോയ് മാത്യു ഇങ്ങനെ അഭിപ്രായപ്പെട്ടത്. കറുപ്പ് ധരിക്കാൻ പേടിയില്ല, കാരണം കൈയിലുള്ളത് ഷേർലക്ക് ഹോംസാണ് പൊലീസിനെക്കൊണ്ട് ക്ഷ വരപ്പിക്കുന്ന ആളാണ് കക്ഷിയെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്‌സ് !

സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പ്.. അതിനാൽ ഞാൻ ഫുൾ കറുപ്പിലാണ്.കറുപ്പ് എനിക്കത്രമേൽ ഇഷ്ടം .അത് ധരിക്കാനോ തരിമ്പും പേടിയുമില്ല .കാരണം കയ്യിൽ സാക്ഷാൽ ഷെർലക് ഹോംസാണ് .പൊലീസുകാരെക്കൊണ്ട് 'ക്ഷ'വരപ്പിക്കുന്ന ആളാണ് കക്ഷി.ഞമ്മളെ സ്വന്തം ആള്.

ഇത് പേടിതൂറനായ ഒരു ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമാണെന്നാണ് ഹരീഷ് പേരടി അഭിപ്രായപ്പെട്ടത്. കറുത്ത വസ്തം ധരിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്‌ബുക്കിലൂടെയായിരുന്നു അഭിപ്രായപ്രകടനം.

പോസ്റ്റിന്റെ പൂർണ്ണരൂപം

 

 ഇതിന് പുറമെ കറുപ്പ് വിലക്കിനെ ട്രോളന്മാരും നിശിതമായി വിമർശിക്കുന്നുണ്ട്.ചിരിയും ചിന്തയുമുണർത്തുന്ന നിരവധി ട്രോളുകളാണ് വിഷയത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.