- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിന് ബീഹാറിൽ അണ്ണാ ഹസാരെ അനുയായികളുടെ കരിങ്കൊടി; പ്രതിഷേധം നിതീഷുമായി കൈകോർക്കുന്നതിന് എതിരെ
പാറ്റ്‌ന: പാറ്റ്‌ന എയർപോർട്ടിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കരിങ്കൊടി. തങ്ങൾ അണ്ണാ ഹസാരെ അനുകൂലികളാണെന്ന് പ്രതിഷേധക്കാർ അവകാശപ്പെട്ടു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പമുള്ള ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് കേജ്‌രിവാൾ. അഴിമതിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അണ്ണാ ഹസാരെയുടെ അനുയായികളാണ് കരിങ്കൊടി ക

പാറ്റ്‌ന: പാറ്റ്‌ന എയർപോർട്ടിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കരിങ്കൊടി. തങ്ങൾ അണ്ണാ ഹസാരെ അനുകൂലികളാണെന്ന് പ്രതിഷേധക്കാർ അവകാശപ്പെട്ടു.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പമുള്ള ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് കേജ്‌രിവാൾ. അഴിമതിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അണ്ണാ ഹസാരെയുടെ അനുയായികളാണ് കരിങ്കൊടി കാണിച്ചത്്.
ബിഹാറിലെ സേവനാവകാശ നിയമത്തിന്റെ നാലാം വാർഷികാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ക്ഷണം സ്വീകരിച്ചെത്തിയതാണ് കെജ്‌രിവാൾ. ബീഹാറിലെ സേവനാവാകാശ നിയമം നാലുവർഷം പൂർത്തിയായതിനോടനുബന്ധിച്ച സെമിനാറിൽ ഡൽഹി മുഖ്യമന്ത്രിയാണ് മുഖ്യാതിഥി.
ഏറെ നാളായി ഇരു മുഖ്യമന്ത്രിമാരും നല്ല അടുപ്പത്തിലാണ്. അതേ സമയം, നിതീഷിനെയും ലാലുവിനെയും പിന്തുണയ്ക്കുന്ന കേജ്‌രിവാളിന്റെ നിലപാടിനെ എ.എ.പി മുൻനേതാവ് യോഗേന്ദ്രയാദവ് വിമർശിച്ചു.
കഴിഞ്ഞയാഴ്‌ച്ച എഎപി സർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ നിതീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. അരവിന്ദ് കേജ്‌രിവാളുമായി ചേർന്ന് അണ്ണാ ഹസാരെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. എന്നാൽ കേജ്‌രിവാൾ എഎപി രൂപീകരിച്ചതിനു ശേഷം ഇരുവരും പിരിയുകയായിരുന്നു.

