- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിധി കണ്ടെത്താൻ സ്വന്തം മക്കളെ ബലി നൽകാൻ ശ്രമം: സഹോദരങ്ങൾ പൊലീസ് കസ്റ്റഡിയിൽ
ഗുവാഹത്തി: നിധി കണ്ടെത്തുന്നതിനായി സ്വന്തം മക്കളെ ബലി നൽകാൻ ശ്രമം നടത്തിയതിന് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം ശിവസാഗർ ജില്ലയിലെ ദിമൗമുഖ് ഗ്രാമത്തിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേർ പിടിയിലായത്.
സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരുടെ ആറ് മക്കളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ജാമിയൂർ ഹുശെസൻ, ഷരിഫുൾ ഹുസൈൻ എന്നിവർ ഒരു വ്യാജ സിദ്ധന്റെ ഉപദേശ പ്രകാരം സ്വന്തം മക്കളെ ബലി നൽകാൻ ഒരുങ്ങുന്നുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.സ്വന്തം മക്കളെ ബലി നൽകിയാൽ ഇവരുടെ വീടിന് സമീപം മാവിൻ ചുവട്ടിൽ ഒളിഞ്ഞിരിക്കുന്ന സ്വർണം കണ്ടെത്താൻ കഴിയുമെന്ന് വ്യാജ സിദ്ധൻ ഇവർക്ക് ഉപദേശം നൽകിയതായി പൊലീസ് വ്യക്തമാക്കി.
എന്നാൽ കുട്ടികളുടെ ആരോഗ്യം മോശമായ സാഹചര്യത്തിലാണ് സിദ്ധന്റെ ഉപദേശം തേടിയതെന്ന് പൊലീസ് പിടിയിലായവരുടെ കുടുംബം പറയുന്നു.
Next Story



