- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസുഖം മാറ്റുമെന്നും കുടുംബ പ്രശ്നം പരിഹരിക്കാമെന്നും വിശ്വസിപ്പിച്ചു; അച്ഛനെയും സഹോദരനെയും വീട്ടിൽ നിന്നും അകറ്റി; സഹോദരിമാരെ പീഡിപ്പിച്ചത് മൂന്ന് വർഷം; പരാതിയിൽ മന്ത്രവാദിയും മകനും അറസ്റ്റിൽ
ഹൈദരാബാദ്: അസുഖം മാറ്റാമെന്നും കുടുംബപ്രശ്നം പരിഹരിച്ച് തരാമെന്നും വിശ്വസിപ്പിച്ച് സഹോദരിമാരായ യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ മന്ത്രവാദിയും മകനും അറസ്റ്റിൽ. യുവതികളുടെ കുടുംബവുമായി പത്തുവർഷമായി അടുപ്പമുള്ള മന്ത്രവാദിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ മൂന്നുവർഷമായി പീഡനം തുടർന്നതായാണ് പൊലീസ് പറയുന്നു.
ഹൈദരാബാദ് ചന്ദ്രയാൻഗട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആരോഗ്യപ്രശ്നങ്ങൾ മാറ്റിത്തരാമെന്നും കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് മന്ത്രവാദിയും മകനും സഹോദരിമാരെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
പത്തുവർഷം മുൻപാണ് കുടുംബവുമായി മന്ത്രവാദി അടുപ്പം സ്ഥാപിച്ചത്. യുവതികളുടെ അമ്മയുടെ രോഗാവസ്ഥ മാറ്റുന്നതിന് അമ്മാവനാണ് മന്ത്രവാദിയെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അമ്മയുടെ അസുഖം മാറി. ഇതോടെ മന്ത്രവാദിയിൽ വീട്ടുകാർക്കുള്ള വിശ്വാസം വർധിച്ചതായി പൊലീസ് പറയുന്നു.
വർഷങ്ങൾക്ക് ശേഷം സഹോദരിമാരിൽ മൂത്തവൾ വിവാഹമോചിതയായി. ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയതോടെ വീടിനാണ് ദോഷമെന്നും വീട് വിറ്റാൽ പ്രശ്നങ്ങൾ മാറുമെന്നും മന്ത്രവാദി നിർദേശിച്ചു. അതിനിടെ യുവതികളുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ മന്ത്രവാദി ശ്രമിച്ചു. ഇതിന്റെ ഫലമായി സഹോദരിമാരുടെ അച്ഛനും സഹോദരനും വീട്ടിൽ നിന്ന് മാറി താമസിക്കാൻ തുടങ്ങി.
വീട്ടിൽ അമ്മയും രണ്ടു പെൺമക്കളും മാത്രമായി. വിവിധ കാരണങ്ങൾ പറഞ്ഞ് വശീകരിച്ച് യുവതികളെ പലവട്ടം മന്ത്രവാദി പീഡിപ്പിച്ചു എന്നതാണ് കേസ്. മന്ത്രവാദിയുടെ മകൻ ഇളയ സഹോദരിയെ പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ബലാത്സംഗം ഉൾപ്പെടെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്നും പൊലീസ് പറയുന്നു.
ന്യൂസ് ഡെസ്ക്