- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; പതിനാറുകാരിയോട് ആവശ്യപ്പെട്ടത് 10 ലക്ഷം ; എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ
കാസർകോട്: ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പരസ്യപ്പെടുത്താതിരിക്കാൻ പതിനാറുകാരിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ. കർണാടക മാണ്ഡ്യ ബെളഗോള സ്വദേശി ബി.ആർ.രാകേഷി(21) നെയാണ് കാസർകോട് വനിതാ ഇൻസ്പെക്ടർ സി.ഭാനുമതി മൈസൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.
കാസർകോട് സ്വദേശിയായ പതിനാറുകാരിയുമായി സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇയാൾ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ പ്രതി ഇവ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പോക്സോ, ഐ.ടി. നിയമങ്ങളിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ
Next Story