- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണം: സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന് 300 കോടി ഡോളർ പിഴ
ന്യൂഡൽഹി: കള്ളപ്പണം തടയുന്നതിൽ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നാരോപിച്ച് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന് 300 കോടി ഡോളർ പിഴ. ന്യുയോർക്ക് ബാങ്ക് നിയന്ത്രണ അഥോറിറ്റിയാണ് പിഴ ചുമത്തിയത്. ഉയർന്ന തുകയ്ക്കുള്ള ഇടപാടുകളിൽ ആവശ്യമായ പരിശോധനകൾ നടത്തിയില്ലെന്നാണ് ആരോപണം. പ്രധാനമായും ഹോങ്കോങ്, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം ഇടപാടുകൾ
ന്യൂഡൽഹി: കള്ളപ്പണം തടയുന്നതിൽ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നാരോപിച്ച് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന് 300 കോടി ഡോളർ പിഴ. ന്യുയോർക്ക് ബാങ്ക് നിയന്ത്രണ അഥോറിറ്റിയാണ് പിഴ ചുമത്തിയത്. ഉയർന്ന തുകയ്ക്കുള്ള ഇടപാടുകളിൽ ആവശ്യമായ പരിശോധനകൾ നടത്തിയില്ലെന്നാണ് ആരോപണം.
പ്രധാനമായും ഹോങ്കോങ്, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം ഇടപാടുകൾ നടന്നത്. അമേരിക്കൻ ഉപരോധത്തെ മറികടന്ന് ഇറാൻ, മ്യാന്മാർ, ലിബിയ, സുഡാൻ എന്നിവിടങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയതിന് രണ്ടു വർഷം മുമ്പും ബാങ്കിന് പിഴ ചുമത്തിയിരുന്നു. അമേരിക്കൻ ബാങ്കിങ് നിയന്ത്രണ അഥോറിറ്റി 667 ദശലക്ഷം ഡോളറാണ് അന്ന് പിഴ ഈടാക്കിയത്.
Next Story