- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണ നിക്ഷേപത്തിന്റെ പേരിൽ ബ്ലാക്ക് മെയിലിങ് വേണ്ടെന്ന് ജെയ്റ്റ്ലിയോട് അജയ് മാക്കൻ; എല്ലാ നിക്ഷേപകരുടെയും പേരുകൾ വെളിപ്പെടുത്താൻ ധൈര്യം കാട്ടണമെന്നും കോൺഗ്രസ് വക്താവ്
ന്യൂഡൽഹി: കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരു വിവരങ്ങൾ പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്ന് ബിജെപിക്ക് കോൺഗ്രസിന്റെ മുന്നറിയിപ്പ്. കള്ളപ്പണ നിക്ഷേപമുള്ള് എല്ലാവരുടെയും പേര് വെളിപ്പെടുത്താൻ സർക്കാർ ധൈര്യം കാട്ടണമെന്നും കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു. കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേര് പുറത്

ന്യൂഡൽഹി: കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരു വിവരങ്ങൾ പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്ന് ബിജെപിക്ക് കോൺഗ്രസിന്റെ മുന്നറിയിപ്പ്. കള്ളപ്പണ നിക്ഷേപമുള്ള് എല്ലാവരുടെയും പേര് വെളിപ്പെടുത്താൻ സർക്കാർ ധൈര്യം കാട്ടണമെന്നും കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു.
കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേര് പുറത്ത് വിട്ടാൽ കോൺഗ്രസിന് നാണക്കേട് ആകുമെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എഐസിസി മാദ്ധ്യമ വിഭാഗം ചെയർമാൻ അജയ് മാക്കൻ. ബിജെപിയുടെ ഭീഷണി കൊണ്ടൊന്നും കോൺഗ്രസ് പേടിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണ നിക്ഷേപമുള്ളവരുടെ വിവരം ബിജെപിയുടെ പക്കലുണ്ടെങ്കിൽ അത് പൂർണമായും വെളിപ്പെടുത്തുകയാണ് വേണ്ടത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. അല്ലാതെ അസത്യങ്ങളോ അർദ്ധ സത്യങ്ങളോ വിളിച്ചു കൂവുകയല്ല വേണ്ടത്. കള്ളപ്പണ നിക്ഷേപമുള്ള 136 വ്യക്തികളുടെ വിവരങ്ങൾ മാത്രം പുറത്ത് വിട്ടാൽ പോര. ഏതെങ്കിലും കുറച്ച് പേരുകൾ തിരഞ്ഞെടുത്ത് കോൺഗ്രസിനെ ബ്ലാക്ക് മെയിൽ ചെയ്യാമെന്ന് ബിജെപി കരുതേണ്ട. എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്ത് വിടുകയാണ് വേണ്ടത്.
വിഷയത്തിൽ ഏത് അന്വേഷണത്തിനും കോൺഗ്രസ് തയാറാണ്. അധികാരത്തിൽ എത്തിയാൽ 100 ദിവസം കൊണ്ട് രാജ്യത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞ നരേന്ദ്ര മോദി ഇനിയെങ്കിലും അതിന് തയാറാവണമെന്നും അജയ് മാക്കൻ ആവശ്യപ്പെട്ടു.

