- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സ്വർണം വാങ്ങിയതിന്റെ സോഴ്‌സ് മുൻകാല പ്രാബല്യത്തോടെ കാണിക്കാൻ പറഞ്ഞാൽ കുഴിച്ചിടുകയല്ലാതെ എന്തു ചെയ്യും? എല്ലാ ആസ്തികളും ആധാറുമായി ബന്ധിപ്പിച്ചാൽ എന്തായിരിക്കും ഫലം? കള്ളപ്പണവേട്ട ചൂടു പിടിക്കുമ്പോൾ
ഇന്ത്യയിൽ ഞാൻ ഉൾപ്പടെ ഉള്ള ആൾക്കാർ ഒരു രീതിയിൽ അല്ലെങ്കിൽ വേറെ ഒരു രീതിയിൽ കള്ളപ്പണത്തിന്റെയും അഴിമതിയുടെയും കാരണക്കാർ ആണ് എന്ന് വെറും പത്തു മിനിറ്റ് കൊണ്ട് ഇന്ത്യക്കാരെ മനസിലാക്കിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ. തികഞ്ഞ ഒരു രാജ്യ സ്‌നേഹിക്കു മാത്രമേ സ്വന്തം രാഷ്ട്രീയ പാർട്ടിക്ക് പോലും പ്രതികൂലം ആയി വരാവുന്ന തീരുമാനം ഇത്രയും ധീരതയോടെ എടുക്കാൻ സാധിക്കുകയുള്ളു. അഴിമതിക്കും തീവ്രവാദത്തിനും എതിരെ ഘോരം ഘോരം പ്രസംഗിക്കുന്ന പല നേതാക്കളും 1-2 ദിവസത്തെ സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടിന്റെ പേരിൽ എന്ന വ്യാജേന ഇതിനെ എതിർത്ത് സംസാരിക്കുന്നതു കണ്ടു, അഴിമതിക്കും തീവ്രവാദത്തിനും എതിരെ ഇതിലും നല്ല ഒരു പ്രതിരോധം എടുക്കാൻ ഇല്ല, പ്രസംഗത്തിൽ അല്ല പ്രവൃത്തിയിൽ ആണ് കാര്യം. വർഷത്തിൽ 5-10 ഹർത്താൽ നടക്കുമ്പോൾ കേരളത്തിലെ ജനങ്ങളുടെ ബുദ്ധിമുട്ട് ഓർക്കാത്ത നേതാക്കൾക്ക് ഇതിൽ അത്ര ബുദ്ധിമുട്ടു തോന്നേണ്ട ഒരു കാര്യവും ഇല്ല. പക്ഷെ നിങ്ങൾ ഉളപ്പടെ ഉള്ളവർ പൂഴ്‌ത്തി വച്ചിരിക്കുന്ന അഴിമതി പണത്തിനു കടലാസ്സ് വി
ഇന്ത്യയിൽ ഞാൻ ഉൾപ്പടെ ഉള്ള ആൾക്കാർ ഒരു രീതിയിൽ അല്ലെങ്കിൽ വേറെ ഒരു രീതിയിൽ കള്ളപ്പണത്തിന്റെയും അഴിമതിയുടെയും കാരണക്കാർ ആണ് എന്ന് വെറും പത്തു മിനിറ്റ് കൊണ്ട് ഇന്ത്യക്കാരെ മനസിലാക്കിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ. തികഞ്ഞ ഒരു രാജ്യ സ്‌നേഹിക്കു മാത്രമേ സ്വന്തം രാഷ്ട്രീയ പാർട്ടിക്ക് പോലും പ്രതികൂലം ആയി വരാവുന്ന തീരുമാനം ഇത്രയും ധീരതയോടെ എടുക്കാൻ സാധിക്കുകയുള്ളു. അഴിമതിക്കും തീവ്രവാദത്തിനും എതിരെ ഘോരം ഘോരം പ്രസംഗിക്കുന്ന പല നേതാക്കളും 1-2 ദിവസത്തെ സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടിന്റെ പേരിൽ എന്ന വ്യാജേന ഇതിനെ എതിർത്ത് സംസാരിക്കുന്നതു കണ്ടു, അഴിമതിക്കും തീവ്രവാദത്തിനും എതിരെ ഇതിലും നല്ല ഒരു പ്രതിരോധം എടുക്കാൻ ഇല്ല, പ്രസംഗത്തിൽ അല്ല പ്രവൃത്തിയിൽ ആണ് കാര്യം.
വർഷത്തിൽ 5-10 ഹർത്താൽ നടക്കുമ്പോൾ കേരളത്തിലെ ജനങ്ങളുടെ ബുദ്ധിമുട്ട് ഓർക്കാത്ത നേതാക്കൾക്ക് ഇതിൽ അത്ര ബുദ്ധിമുട്ടു തോന്നേണ്ട ഒരു കാര്യവും ഇല്ല. പക്ഷെ നിങ്ങൾ ഉളപ്പടെ ഉള്ളവർ പൂഴ്‌ത്തി വച്ചിരിക്കുന്ന അഴിമതി പണത്തിനു കടലാസ്സ് വില ആകുന്നതു ഓർക്കുമ്പം ഉള്ള സന്തോഷം സാധാരണക്കാരുടെ ഈ ചെറിയ വിഷമത്തെ മാറ്റിക്കോളും. പലരുടെയും ചോദ്യം വമ്പന്മാർ പുറം രാജ്യത്ത് ഇൻവെസ്റ്റ് ചെയ്തിരിക്കുന്ന പണം പിടിച്ചിട്ടു വേണ്ടേ ഇത് ചെയ്യാൻ എന്നാണ്. നാട്ടിലെ കത്തി കുത്തു കേസിലെ പ്രതി ദാവൂദ് ഇബ്രാഹിമിനെ പിടിച്ചിട്ടു എന്നെ അറസ്റ്റ് ചെയ്താൽ മതി എന്ന് പറയുന്ന പോലെയോ ലോൺ എടുത്തിട്ട് ബാങ്കുകാരനോട് ആദ്യം മല്ല്യയുടെ ലോൺ തിരിച്ചടപ്പിച്ചിട്ട് എന്റെ വീട് ജപ്തി ചെയ്യ് എന്ന് പറയുന്ന പോലെയോ ഉള്ള വിഡ്ഢിത്തരം മാത്രം ആണ് അത്.
ഇനി മുൻപോട്ട് എന്താണ് സർക്കാർ ചെയ്യാൻ പോകുന്നത് എന്നും ഇപ്പോൾ നമുക്ക് പറയാൻ പറ്റില്ല, കേരളത്തിലെ സഹകരണ ബാങ്കുകളിൽ പൂഴ്‌ത്തി വച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ സോഴ്‌സ് ഇൻകം ടാക്‌സ് ചോദിച്ചു തുടങ്ങി എന്ന് വാർത്ത വായിച്ചു. കള്ളപ്പണം സ്വർണത്തിൽ പൂഴ്‌ത്തി വച്ചിരിക്കുന്നവർ എന്നെകിലും വിൽക്കാൻ എടുക്കുമ്പോൾ മുൻകാല പ്രാബല്യത്തോടെ അത് വാങ്ങിയ പണത്തിന്റെ സോഴ്‌സ് കാണിക്കണം എന്ന് പറഞ്ഞാൽ സ്വർണവും കുഴിച്ചിടാൻ മാത്രം കൊള്ളാവുന്ന ഒരു വസ്തു ആയി മാറിക്കോളും. അതേപോലെ ഇന്നല്ലെങ്കിൽ നാളെ നമ്മുടെ നാട്ടിലെ സ്ഥലങ്ങളുടെ ഓണർ ഷിപ്പ് ആധാർ കാർഡ് മായി ബന്ധിപ്പിക്കുന്ന ഒരു സാഹചര്യം ഉണ്ടാവുകയും മുൻകാല പ്രാബല്യത്തോടെ സ്ഥലം വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ സോഴ്‌സ് ആവശ്യപ്പെടുകയും ചെയ്യാവുന്നതാണ്. എല്ലാവര്ക്കും ആധാർ കാർഡ് എന്ന വിപ്ലവകരം ആയ തീരുമാനം എടുത്ത ശ്രീ മന്മോഹൻ സിങ്ങിനും അഭിനന്ദനങൾ. ഒന്നിന് പുറകെ ഒന്നായി മാത്രമേ ഇന്ത്യ പോലെ ഉള്ള ഇത്രയും വിശാലമായ ഒരു രാജ്യത്തു തീരുമാനങ്ങൾ എടുക്കാൻ പറ്റുകയുള്ളൂ.
നാട്ടിലെ എന്റെ വളരെ അടുത്ത ഒരു സുഹൃത്ത് കഴിഞ്ഞ ആഴ്ച കണ്ടപ്പോൾ വിഷമത്തോടെ പറഞ്ഞത് ഓർക്കുന്നു, ഒരു 3-4 സെന്റ് സ്ഥലം വാങ്ങാൻ പറ്റിയിരുന്നെങ്കിൽ സർക്കാർ സഹായത്തോടെ ഒരു വീട് വെക്കാൻ പറ്റുമായിരുന്നു. 40 വയസ്സ് പ്രായവും രണ്ടു കുട്ടികളുടെ പിതാവും ആയ വ്യക്തി ആണ് ഇങ്ങനെ പറഞ്ഞത്, വളരെ അധികം വിഷമം തോന്നി. ഈ കള്ളപ്പണവും കള്ളനോട്ടും ആയി ഒരു അധ്വാനവും ഇല്ലാതെ കുറച്ചു ആൾക്കാരുടെ കയ്യിൽ വന്ന പണം ആണ് കേരളത്തിനെ ഈ ഗതിയിൽ എത്തിച്ചതിന്റെ പ്രധാന കാരണം. ഇതിന്റെ പുറകെ ചോര വിയർപ്പാക്കി പണം ഉണ്ടാക്കുന്ന പ്രവാസികൾ ആയ ആൾക്കാരും കൂടി. എല്ലാവരും കള്ളപ്പണം വൈറ്റ് ആക്കാൻ ശ്രമിക്കുമ്പോൾ സ്ഥലം മേടിക്കുമ്പോൾ ടാക്‌സ് വെട്ടിക്കുന്നതിലൂടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കള്ളപ്പണത്തിന് തുല്യം ആക്കുകയാണ് സാധാരണക്കാർ ചെയ്യുന്നത്. ഇപ്പോൾ സർക്കാർ എടുത്ത തീരുമാനത്തിലൂടെ അങ്ങനെ ഉള്ളവർക്ക് വന്നിരിക്കുന്ന നഷ്ടത്തെ കുറിച്ച് സഹതപിക്കാൻ മാത്രമേ പറ്റുകയുള്ളു. അതേ പോലെ ഓഹരി വിപണിയിലെ നിക്ഷേപം എന്ന് പറയുന്നത് നമ്മുടെ നാട്ടുകാർക്ക് ചൂതാട്ടം ആണ്, പ്ലോട്ട് വാങ്ങിക്കുന്നത് ഉറപ്പുള്ള നിക്ഷേപവും. ഓഹരി വിപണിയിലെ നിക്ഷേപം 100 % നിയമാനുസൃതം ആയതും ഏറ്റവും സുരക്ഷിതവും ആണ്. ഒരു വർഷത്തിന് ശേഷം വിറ്റാൽ ടാക്‌സ് പോലും ഇല്ല. ഊഹ കച്ചവടം ചെയ്യേണ്ടവർക്ക് ആ രീതിയിൽ ചെയ്യാൻ ഉള്ള സാഹചര്യവും ഓഹരി വിപണിയിൽ ഉണ്ട്.
ഇത് ഒരു നല്ല തുടക്കം ആണ്, നമ്മൾ സാധാരണക്കാർക്ക് ചെയ്യാൻ പറ്റാവുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഒരു പരിധിയിൽ കൂടുതൽ പണം തിരഞ്ഞെടുപ്പിന് ചെലവാക്കുന്നവർക്കു വോട്ട് കൊടുക്കാതെ ഇരിക്കുക എന്നതാണ്, മുടക്കുന്ന പണവും അടുത്ത 2-3 തിരഞ്ഞെടുപ്പിന് വേണ്ട പണവും തിരിച്ചു പിടിക്കാൻ ഉള്ള ശ്രമം ആണ് വലിയ നിലയിൽ ഉള്ള അഴിമതിയിലേക്ക് നീങ്ങുന്നത്. അതേ പോലെ തിരഞ്ഞെടുപ്പ് സമയത്ത് നമ്മളെ കൊണ്ട് പറ്റുന്ന പോലെ ചെറിയ പിരിവുകൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകി അവരെ സഹായിക്കുകയും ചെയ്യുക.