- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക മാന്ദ്യത്തിൽ ലോകം തളർന്നപ്പോൾ ഇന്ത്യയെ പിടിച്ചുനിർത്തിയത് ഇവിടെയുണ്ടായിരുന്ന കള്ളപ്പണം; കള്ളപ്പണത്തെ പരോക്ഷമായി അനുകൂലിക്കുന്ന അഖിലേഷ് യാദവിന്റെ വാക്കുകൾ ചർച്ചയാകുന്നു; യുപി മുഖ്യമന്ത്രിയുടെ വാക്കുകൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ?
ലക്‌നൗ: ലോകംമുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ നിലതെറ്റിയപ്പോൾ ഇന്ത്യ പിടിച്ചുനിന്നത് ഇവിടെ കള്ളപ്പണം സൃഷ്ടിച്ച സമാന്തര സമ്പദ് വ്യവസ്ഥയുടെ പിൻബലത്തിലോ? അങ്ങനെയാണ കാര്യങ്ങളെന്ന് വ്യക്തമാക്കി യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തിയ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ ഇന്ത്യയെ പലപ്പോഴും സഹായിച്ചത് കള്ളപ്പണത്തിൽ അധിഷ്ഠിതമായ സമാന്തര സമ്പദ് ഘടനയാണെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ, അഭിപ്രായം തന്റേതല്ലെന്നും സാമ്പത്തിക വിദഗ്ധരുടേതാണെന്നും വ്യക്തിപരമായി കള്ളപ്പണത്തിന് എതിരാണെന്നും അഖിലേഷ് ലക്‌നൗവിൽ പറഞ്ഞുവെങ്കിലും പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. കള്ളപ്പണത്തെ നേരിടാൻ 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ പിൻവലിച്ചതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അഖിലേഷ്. കേന്ദ്രത്തിന്റെ നടപടി പാവപ്പെട്ടവനെ ബുദ്ധിമുട്ടിലാക്കുന്നതാണ്. സാധാരണക്കാർക്ക് വലിയ വേദനയും ഈ നീക്കം
ലക്‌നൗ: ലോകംമുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ നിലതെറ്റിയപ്പോൾ ഇന്ത്യ പിടിച്ചുനിന്നത് ഇവിടെ കള്ളപ്പണം സൃഷ്ടിച്ച സമാന്തര സമ്പദ് വ്യവസ്ഥയുടെ പിൻബലത്തിലോ? അങ്ങനെയാണ കാര്യങ്ങളെന്ന് വ്യക്തമാക്കി യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തിയ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്.
ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ ഇന്ത്യയെ പലപ്പോഴും സഹായിച്ചത് കള്ളപ്പണത്തിൽ അധിഷ്ഠിതമായ സമാന്തര സമ്പദ് ഘടനയാണെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ, അഭിപ്രായം തന്റേതല്ലെന്നും സാമ്പത്തിക വിദഗ്ധരുടേതാണെന്നും വ്യക്തിപരമായി കള്ളപ്പണത്തിന് എതിരാണെന്നും അഖിലേഷ് ലക്‌നൗവിൽ പറഞ്ഞുവെങ്കിലും പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
കള്ളപ്പണത്തെ നേരിടാൻ 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ പിൻവലിച്ചതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അഖിലേഷ്. കേന്ദ്രത്തിന്റെ നടപടി പാവപ്പെട്ടവനെ ബുദ്ധിമുട്ടിലാക്കുന്നതാണ്. സാധാരണക്കാർക്ക് വലിയ വേദനയും ഈ നീക്കം സൃഷ്ടിക്കും- ഉത്തർപ്രദേശ് മുഖ്യമന്ത്രി ആരോപിച്ചു.
മോദിയുടെ കറൻസി നിരോധനം ഏറ്റവുമധികം ബാധിച്ചത് ആരെയാണെന്ന ചോദ്യമുയർത്തിയാൽ യുപി തിരഞ്ഞെടുപ്പിൽ വാരിവിതറാൻ പണം കരുതിവച്ച രാഷ്ട്രീയ പാർട്ടികളെയാണെന്ന് ആരും കണ്ണുമടച്ച് പറയും. സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ രാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായ യുപിയിൽ പ്രാദേശിക കക്ഷികളായ സമാജ് വാദിയും ബഹുജൻ സമാജ് പാർട്ടിയും മാത്രമല്ല ദേശീയ കക്ഷികൾ ഉൾപ്പെടെ വൻതോതിൽ കള്ളപ്പണമിറക്കി വോട്ടുകൾ വശത്താൻ ശ്രമിക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
ഇക്കുറി ഒറ്റയടിക്ക് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിക്കപ്പെട്ടപ്പോൾ അടുത്തവർഷം തുടക്കത്തിൽ വരുന്ന തിരഞ്ഞെടുപ്പിന് എങ്ങനെ പണമിറക്കുമെന്ന ആശയക്കുഴപ്പത്തിലാണ് രാഷ്ട്രീയ കക്ഷികളെല്ലാം. വോട്ടുരാഷ്ട്രീയത്തിലെ നോട്ടുരാഷ്ട്രീയം ഇക്കുറി സജീവ ചർച്ചയായിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സമാജ് വാദി നേതാവും മുലായത്തിന്റെ മകനുമായ മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തിയ പ്രസ്താവനയും പുതിയ ചർച്ചയ്ക്ക് വഴിവയ്ക്കുന്നത്.
കള്ളപ്പണം ഉണ്ടാവരുതെന്നാണ് വ്യക്തിപരമായ നിലപാടെന്നും എന്നാൽ, ആഗോള സമ്പത്തിക മാന്ദ്യകാലത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സഹായിച്ചത് കള്ളപ്പണത്തിൽ അധിഷ്ഠിതമായ സമാന്തര സമ്പദ് ഘടനയാണെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായമെന്നുമായിരുന്നു അഖിലേഷിന്റെ വാക്കുകൾ.
എന്നാൽ കള്ളപ്പണത്തെ എല്ലാകാലത്തും ശക്തമായി എതിർക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകുയം ചെയ്തു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ അഖിലേഷിന്റെ പ്രസ്താവനയെ ആയുധമാക്കാനും അദ്ദേഹത്തിന്റെ പാർട്ടിയെ കള്ളപ്പണക്കാരുടെ പാർട്ടിയായി ശക്തമായി അവതരിപ്പിക്കാനും ബിജെപി അടക്കമുള്ള എതിർ കക്ഷികൾ രംഗത്തുവന്നുകഴിഞ്ഞു.



