- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഊട്ടിയിൽ കരിമ്പുലി ഇറങ്ങി; വളർത്തുനായയെ കടിച്ചെടുത്തു മറയുന്ന ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം
കോയമ്പത്തൂർ: ഊട്ടിയിൽ കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കുനൂർ വെള്ളട്ടിമട്ടം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലുമാണ് കരിമ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. അർധരാത്രിയിൽ വീടുകൾക്ക് മുന്നിലെത്തിയ കരിമ്പുലി മുറ്റത്തുണ്ടായിരുന്ന വളർത്തുനായയെ കടിച്ചെടുത്തു മറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വീടുകൾക്കു സമീപം സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്. ഇതേത്തുടർന്നാണ് ജനങ്ങൾക്ക് വനംവകുപ്പ് ജാഗ്രതാനിർദ്ദേശം നൽകിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവിടുത്തെ വളർത്തുനായ്ക്കൾ, ആടുകൾ എന്നിവ കാണാതെയാകുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ കരിമ്പുലി വന്ന് വളർത്തുനായയെ പിടിച്ചു കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടതോടെയാണ് വളർത്തു മൃഗങ്ങളെ കാണാതാകുന്നതിന്റെ കാരണം വ്യക്തമായത് .
മറുനാടന് മലയാളി ബ്യൂറോ
Next Story