- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത സ്റ്റിക്കറുകൾക്കെതിരെ ഭയക്കേണ്ടെന്ന് മുഖ്യമന്ത്രിയും പൊലീസും പറയുന്നതിനിടെ വനിതാഹോസ്റ്റലിലെ ജനാലകളിലെല്ലാം പരക്കെ സ്റ്റിക്കർ; തലസ്ഥാനത്തെ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള അന്തേവാസികൾ ഭീതിയിൽ
തിരുവനന്തപുരം: വീടുകളുടെ ജനലിൽ കറുത്ത സ്റ്റിക്കർ ഒട്ടിക്കുന്നതിലെ ഭീതി വിട്ടുമാറാതെ ജനങ്ങൾ. ഇതിനിടെ തിരുവനന്തപുരം നഗരസഭയുടെ വനിതാ ഹോസ്റ്റലിന്റ ചുറ്റുമുള്ള എല്ലാ ജനലുകളിലും കറുത്ത സ്റ്റിക്കർ പ്രത്യക്ഷപെട്ടു. ഇതോടെ ഇവിടെയുള്ള അന്തേവാസികളും ഭീതിയിലായി. ഇരു നിലകളിലായി പ്രവർത്തിക്കുന്ന ഹോസ്റ്റലിന് ചുറ്റുമുള്ള എല്ലാ ജനലുകളിലും അത് പോലെ തന്നെ എല്ലാ ബാത്റൂമുകളുടേയും ജനലുകളിലും നിരയായി ഒട്ടിച്ചിരിക്കുന്നത് നിരവധി സ്റ്റിക്കറുകളാണ്. വഞ്ചിയൂരിലെ നഗരസഭയുടെ ജ്യോതി മന്ദിരം വിമൺസ് ഹോസ്റ്റലിലാണ് ഇന്ന് രാവിലെയോടെ സ്റ്റിക്കറുകൾ വൻതോതിൽ ഒട്ടിച്ചതായി കണ്ടെത്തിയത്. പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായി 75ഓളം സ്ത്രീകളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. ഇന്നലെ രാത്രി ഏകദേശം അരമണിക്കൂറോളം കറന്റ് ഇല്ലായിരുന്നുവെന്നും ഈ സമയത്താകാം സറ്റിക്കർ ഒട്ടിച്ചതെന്നുമാണ് ഹോസ്റ്റലിലെ പെൺകുട്ടികൾ കരുതുന്നത്. ഇന്ന് രാവിലെ ഒരു മുറിയിൽ നിന്നും പുറത്ത് വന്ന പെൺകുട്ടിയാണ് കറുത്ത സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് കണ്ടത്. ഈ വിവരം പെൺകുട്ടി
തിരുവനന്തപുരം: വീടുകളുടെ ജനലിൽ കറുത്ത സ്റ്റിക്കർ ഒട്ടിക്കുന്നതിലെ ഭീതി വിട്ടുമാറാതെ ജനങ്ങൾ. ഇതിനിടെ തിരുവനന്തപുരം നഗരസഭയുടെ വനിതാ ഹോസ്റ്റലിന്റ ചുറ്റുമുള്ള എല്ലാ ജനലുകളിലും കറുത്ത സ്റ്റിക്കർ പ്രത്യക്ഷപെട്ടു. ഇതോടെ ഇവിടെയുള്ള അന്തേവാസികളും ഭീതിയിലായി.
ഇരു നിലകളിലായി പ്രവർത്തിക്കുന്ന ഹോസ്റ്റലിന് ചുറ്റുമുള്ള എല്ലാ ജനലുകളിലും അത് പോലെ തന്നെ എല്ലാ ബാത്റൂമുകളുടേയും ജനലുകളിലും നിരയായി ഒട്ടിച്ചിരിക്കുന്നത് നിരവധി സ്റ്റിക്കറുകളാണ്. വഞ്ചിയൂരിലെ നഗരസഭയുടെ ജ്യോതി മന്ദിരം വിമൺസ് ഹോസ്റ്റലിലാണ് ഇന്ന് രാവിലെയോടെ സ്റ്റിക്കറുകൾ വൻതോതിൽ ഒട്ടിച്ചതായി കണ്ടെത്തിയത്.
പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായി 75ഓളം സ്ത്രീകളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. ഇന്നലെ രാത്രി ഏകദേശം അരമണിക്കൂറോളം കറന്റ് ഇല്ലായിരുന്നുവെന്നും ഈ സമയത്താകാം സറ്റിക്കർ ഒട്ടിച്ചതെന്നുമാണ് ഹോസ്റ്റലിലെ പെൺകുട്ടികൾ കരുതുന്നത്. ഇന്ന് രാവിലെ ഒരു മുറിയിൽ നിന്നും പുറത്ത് വന്ന പെൺകുട്ടിയാണ് കറുത്ത സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് കണ്ടത്. ഈ വിവരം പെൺകുട്ടി പുറത്ത് പറഞ്ഞപ്പോൾ എല്ലാവരും തങ്ങളുടെ മുറി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സ്റ്റിക്കറുകൾ എല്ലായിടത്തും ഒട്ടിച്ചതായി കണ്ടത്.