- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് സിനിമയ്ക്ക് ഇത് കറുത്ത ഞായർ; ദുബായിൽ വെച്ച് ഹൃദയാഘാതത്താൽ ശ്രീദേവി മരിച്ചെന്ന അപ്രതീക്ഷിത വാർത്ത കേട്ട് ഞെട്ടി ബോളിവുഡ് താരങ്ങൾ; ട്വിറ്ററിൽ അനുശോചന പ്രവാഹം; ഇന്ത്യൻ സിനിമാലോകത്തെ ആദ്യ ലേഡി സൂപ്പർസ്റ്റാറിന് അശ്രുപൂക്കളുമായി സിനിമാലോകം
മുംബൈ: ബോളിവുഡ് സിനിമാലോകം എന്നും പുരുഷ മേധാവിത്തത്തിന്റേതായിരുന്നു. ഇവർക്കിടയിൽ പൊരുതി തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച താരമായിരുന്നു ശ്രീദേവി. സിനിമാലോകത്തെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണമാണ് ശ്രീദേവിക്കുള്ളത്. ഇനി ഈ സൂപ്പർസ്റ്റാർ ഇല്ലെന്ന വാർത്ത ഞെട്ടലോടെയാണ് ബോളിവുഡ് സിനിമാ ലോകം കേട്ടത്. ഇന്നലെ രാത്രി 11.30ന് ദുബായിൽ വെച്ചുണ്ടായ ഹൃദയാഘാതത്തിൽ ശ്രീദേവി മരിച്ച വിവരം പുറത്തുന്നത് പുലർച്ചെയാണ്. മരണവിവരം ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂറാണ് പുറത്തുവിട്ടത്. രാത്രി 11.30 ഓടെയാണ്മരണം സംഭവിച്ചതെന്നാണ് സഞ്ജ് കപൂർ മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ അക്ഷരംപ്രതി ഞെട്ടിയിരിക്കയാണ് ബോളിവുഡ് സിനിമാ ലോകം. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാവസൗന്ദര്യമായി നിറഞ്ഞാടിയ ഇതിഹാസതാരകമാണ് അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞത്. ശ്രീദേവിയുടെ മരണ വാർത്ത അറിഞ്ഞതോടെ നടൻ അമിതാബ് ബച്ചൻ അടക്കമുള്ളവർ ട്വിറ്ററിലുടെ അനുശോചനം അറിയിച്ചു. ട്വിറ്ററിലും ഫേസ്‌ബുക്കിലൂടെ അനുശോചന പ്രവാഹം തന്നെയാണ് ഉണ്ടാകുന്നത്. ഇന്ത്യൻ സിനിമയുടെ ക

മുംബൈ: ബോളിവുഡ് സിനിമാലോകം എന്നും പുരുഷ മേധാവിത്തത്തിന്റേതായിരുന്നു. ഇവർക്കിടയിൽ പൊരുതി തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച താരമായിരുന്നു ശ്രീദേവി. സിനിമാലോകത്തെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണമാണ് ശ്രീദേവിക്കുള്ളത്. ഇനി ഈ സൂപ്പർസ്റ്റാർ ഇല്ലെന്ന വാർത്ത ഞെട്ടലോടെയാണ് ബോളിവുഡ് സിനിമാ ലോകം കേട്ടത്. ഇന്നലെ രാത്രി 11.30ന് ദുബായിൽ വെച്ചുണ്ടായ ഹൃദയാഘാതത്തിൽ ശ്രീദേവി മരിച്ച വിവരം പുറത്തുന്നത് പുലർച്ചെയാണ്.
മരണവിവരം ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂറാണ് പുറത്തുവിട്ടത്. രാത്രി 11.30 ഓടെയാണ്മരണം സംഭവിച്ചതെന്നാണ് സഞ്ജ് കപൂർ മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ അക്ഷരംപ്രതി ഞെട്ടിയിരിക്കയാണ് ബോളിവുഡ് സിനിമാ ലോകം. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാവസൗന്ദര്യമായി നിറഞ്ഞാടിയ ഇതിഹാസതാരകമാണ് അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞത്. ശ്രീദേവിയുടെ മരണ വാർത്ത അറിഞ്ഞതോടെ നടൻ അമിതാബ് ബച്ചൻ അടക്കമുള്ളവർ ട്വിറ്ററിലുടെ അനുശോചനം അറിയിച്ചു. ട്വിറ്ററിലും ഫേസ്‌ബുക്കിലൂടെ അനുശോചന പ്രവാഹം തന്നെയാണ് ഉണ്ടാകുന്നത്.
ഇന്ത്യൻ സിനിമയുടെ കറുത്ത ദിനമെന്ന് നടി പ്രിയങ്ക ചോപ്ര ട്വിറ്ററിൽ കുറിച്ചു. ഹൃദയഭേദകമായ വാർത്തയോട് പ്രതികരിക്കാൻ വാക്കുകൾ പോരാതെ വരുന്നുവെന്നും മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പ്രിയങ്ക എഴുതി. കുട്ടിക്കാലം മുതൽ കരുത്തുറ്റ ഒരു വനിതയാവുന്നതു വരെയുള്ള ശ്രീദേവിയുടെ ജീവിതത്തിന് സാക്ഷ്യം വഹിച്ചയാളാണ് താൻ. ഇന്ത്യൻ സിനിമയിൽ ഇപ്പോൾ ശ്രീദേവിക്കുള്ള താരപദവി യഥാർഥത്തിൽ അവർ അർഹിക്കുന്നത് തന്നെയാണ്. പരിചയപ്പെട്ട അന്നു മുതൽ അവസാനമായി കണ്ടതു വരെ ശ്രീദേവിയുമായി തനിക്ക് ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നായിരുുന്നു കമൽഹാസന്റെ പ്രതികരണം.
മരണവാർത്ത കേട്ടത് മുതൽ ഞെട്ടലിലാണെന്നും കരച്ചിലടക്കാൻ കഴിയുന്നില്ലെന്നും സുസ്മിത സെൻ ട്വിറ്ററിൽ കുറിച്ചു. ശ്രീദേവിയുടെ വിയോഗ വാർത്ത ഹൃദയഭേദകമെന്ന് താരങ്ങളായ കരീന കപൂറും നേഹ ധൂപിയയും പ്രതികരിച്ചു. ജീവിതത്തിൽ നിന്നും പിൻവാങ്ങിയെങ്കിലും എല്ലാക്കാലത്തും പ്രിയപ്പെട്ടവരുടെ മനസ്സിൽ ശ്രീദേവി ജീവിക്കുമെന്ന് പ്രീതി സിന്റ ട്വിറ്ററിൽ കുറിച്ചു. താരം അനുഷ്‌ക ശർമ്മയും ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രീദേവിയുടെ മരണവാർത്തയെ ഒരു ദുസ്വപ്നം പോലെയാണ് കാണുന്നതെന്ന് നടൻ അനുപം ഖേർ കുറിച്ചു. ഇന്ത്യൻ സിനിമയുടെ രാജ്ഞിയാണ് ശ്രീദേവി. നിരവധി സിനിമയിൽ ശ്രീദേവിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ശ്രീദേവിക്കൊപ്പമുള്ള അവിസ്മരണീയമായ പല ഓർമകളും തനിക്കുണ്ട്. വളരെ പ്രഗത്ഭയായ താരത്തെയാണ് ഇന്ത്യൻ സിനിമാലോകത്തിന് നഷ്ടമായതെന്നും അനുപം ഖേർ കൂട്ടിച്ചേർത്തു.
എന്നെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി ശ്രീദേവിയുടെ മരണ വാർത്ത ഒരു ദുസ്വപ്നമാണെന്ന് ആരെങ്കിലും പറയുമോ എന്നായിരുന്നു മരണ വാർത്തയിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് രാം ഗോപാൽ വർമ്മ പ്രതികരിച്ചത്. പ്രമുഖ താരങ്ങളെല്ലാം ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം. ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്.

1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. 'പൂമ്പാറ്റ'യിലൂടെ മലയാളത്തിലെത്തി. അതിൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1976ൽ പതിമൂന്നാം വയസ്സിൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത 'മുണ്ട്ര് മുടിച്ച്' എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പട്ടത്.

2013 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 1981 ൽ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 2017 ൽ പുറത്തിറങ്ങിയ മോം ആണ് അവസാനചിത്രം. മക്കൾ: ജാഹ്നവി, ഖുഷി. മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ, മൂന്നാം പിറ, മിസ്റ്റർ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിങ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം ഉൾപ്പെടെ 26 ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

