- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ലൈസൻസ് ലഭിച്ചിട്ടുള്ള സ്ഥലത്ത് അല്ലാതെ കൊല്ലപ്പണിയും ആശാരിപ്പണിയും നടത്തരുത്; വീടുകകൾക്ക് അകത്തോ പാർക്കിങ് സ്ഥലത്തോ പ്രവർത്തനം നടത്തരുത്; നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ മന്ത്രാലയം
ദോഹ: ലൈസൻസ് ലഭിച്ചിട്ടുള്ള സ്ഥലത്ത് അല്ലാതെ കൊല്ലപ്പണിയും ആശാരിപ്പണിയും നടത്തരുത് എന്ന് അടക്കമുള്ള നിയന്ത്രണങ്ങളുമായി ഖത്തർ വാണിജ്യ മന്ത്രാലയം രംഗത്ത്. കൊല്ലപ്പണി, ആശാരിപ്പണി വർക്ക് ഷോപ്പുകൾക്കും ബന്ധപ്പെട്ട വെയർഹൗസുകൾക്കും ആണ് നിയന്ത്രണമേർപ്പെടുത്തിയത്.
പൊതു ശുചിത്വത്തിന്റെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങൾലൈസൻസ് ലഭിച്ചിട്ടുള്ള സ്ഥലത്ത് അല്ലാതെ ഇത്തരം പ്രവർത്തനങ്ങൾ നടത്തരുത്. വീടുകൾക്കകത്തോ പൊതു പാർക്കിങ് സ്ഥലങ്ങൾ റോഡരികുകൾ താമസ കേന്ദ്രങ്ങൾ മറ്റ് ഒഴിഞ്ഞ സ്ഥലങ്ങൾ് എന്നിവ കൈയേറിയോ പണികള് ചെയ്യാന് പാടില്ല. കൊല്ലപ്പണി, ആശാരിപ്പണി എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കൾ ഷോപ്പുകൾക്ക് മുന്നിലോ പൊതു പാർക്കിങ് സ്ഥലങ്ങള്, റോഡരികുകൾ താമസ കേന്ദ്രങ്ങള്, മറ്റ് ഒഴിഞ്ഞ സ്ഥലങ്ങൾ എന്നിടങ്ങളിലോ ഇടാന് പാടില്ല.
നിര്‌ദേശങ്ങള് ലംഘിക്കുന്നവര്‌ക്കെതിരേ ബന്ധപ്പെട്ട നിരവധി വകുപ്പുകള് പ്രകാരം നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. നിയമലംഘനം ശ്രദ്ധയില്‌പ്പെട്ടാല് 16001 എന്ന നമ്പറില് അറിയിക്കണം.