- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാഞ്ചർസ്റ്റൗൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയി; കന്യകാമറിയത്തിന്റെ തിരുനാൾ 31ന്
ഡബ്ലിൻ: ബ്ലാഞ്ചർസ്റ്റൗൻ സീറോ മലബാർ കൂട്ടായ്മയിൽ പ.കന്യകാമറിയത്തിന്റെ തിരുനാൾ 31 ശനിയാഴ്‌ച്ച ബ്ലാഞ്ചർസ്റ്റൗൻ സെന്റ് ബ്രിജിത്ത് ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.ശനിയാഴ്‌ച്ച വൈകുന്നേരം 3 മണിക്ക് പരിശുദ്ധദിവ്യബലിയോടെ തിരുനാൾ കർമങ്ങൾക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ, ഫാ. ക്രിസ്താനന
ഡബ്ലിൻ: ബ്ലാഞ്ചർസ്റ്റൗൻ സീറോ മലബാർ കൂട്ടായ്മയിൽ പ.കന്യകാമറിയത്തിന്റെ തിരുനാൾ 31 ശനിയാഴ്‌ച്ച ബ്ലാഞ്ചർസ്റ്റൗൻ സെന്റ് ബ്രിജിത്ത് ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.
ശനിയാഴ്‌ച്ച വൈകുന്നേരം 3 മണിക്ക് പരിശുദ്ധദിവ്യബലിയോടെ തിരുനാൾ കർമങ്ങൾക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ, ഫാ. ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC ( ദാസച്ഛൻ) എന്നീ വൈദികർ മുഖ്യ കർമ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയിൽ ഫാ. ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC ( ദാസച്ഛൻ) തിരുനാൾ സന്ദേശം നൽകും. ദിവ്യബലിക്ക് ശേഷം കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും, തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും.
ആഘോഷമായ തിരുനാൾ സമൂഹബലിയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവൻ,പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്ക് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും ഏവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടാതെ നവംബർ 28നു ഉച്ചകഴിഞ്ഞ് 3 മണിക്ക് PEREGRINES GAA CLUB ( BLAKESTOWN ROAD DUBLIN-15)ൽ വച്ച് ആഘോഷിക്കുന്ന ഇടവക ദിനവും ,വിശ്വാസ പരിശീലന വാർഷികം ,കുടുംബ യൂണിറ്റുകളുടെ വാർഷികം , മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപടികൾ ,തുടർന്നുള്ള സ്‌നേഹവിരുന്നിലേക്കും ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ ബ്ലാഞ്ചർസ്റ്റൗൻ മാസ് സെന്റർ സെക്രട്ടറി തോമസ് ആന്റണി ട്രസ്റ്റിമാരായ ടോമി ജെ തെക്കേക്കര, ഷിജുമോൻ ചാക്കോ എന്നിവർ അറിയിച്ചു.
വാർത്ത:കിസാൻതോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)