- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പശ്ചിമബംഗാളിൽ അനധികൃത ആയുധ നിർമ്മാണ ശാലയിൽ പൊട്ടിത്തെറി; രണ്ടു പേർ പിടിയിൽ; ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തി
അസനോൾ: പശ്ചിമബംഗാളിൽ അനധികൃത ആയുധ നിർമ്മാണശാലയിൽ പൊട്ടിത്തെറി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ പൊലീസ് പിടിയിലായി. നിരവധി ആയുധങ്ങളും സഫോടകവസ്തുക്കളും കണ്ടെത്തിയതായും അസനോൾ പൊലീസ് അറിയിച്ചു.
അസനോൾ മേഖലയിലെ ഹീരാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ഫോടനം നടന്നത്. ആസാദ് നഗറിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ആയുധ നിർമ്മാണം നടന്നിരുന്നത്. പിസ്റ്റളുകളും നാടൻ തോക്കുകളും നിർമ്മിച്ചിരുന്ന സംഘമാണ് സ്ഫോടനത്തെ തുടർന്ന് പിടിയിലായത്.
രണ്ടു പേരും സ്ഫോടന സ്ഥലത്തു നിന്നും ഓടി രക്ഷപെടുന്നതിനിടെ പിടിയി ലായത്. ജാവേദ് എന്നയാളുടെ പേരിലുള്ള വീട്ടിലാണ് അനധികൃത ആയുധ നിർമ്മാണ ശാല പ്രവർത്തിക്കുന്നത്. നുഴഞ്ഞുകയറ്റ സംഘത്തിനും ഭീകരർക്കും സഹായം എത്തിക്കുന്നവരുമായി നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായിരി ക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് മോദി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ