- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഴക്കൻ അഫ്ഗാനിലെ പള്ളിയിൽ സ്‌ഫോടനം; 50 പേർ കൊല്ലപ്പെട്ടു; സംഭവം നടന്നത് ഉച്ചയ്ക്കു കൂടിയ പ്രാർത്ഥനയ്ക്കു ശേഷം
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ ഖോസ്തിയിൽൽ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഉച്ചയ്ക്കു നടന്ന പ്രാർത്ഥനയ്ക്കു ശേഷം പള്ളിവളപ്പിലെ കൂടാരത്തിൽ രജിസ്‌ട്രേഷൻ നടപടികൾ നടക്കുന്നതിനെയാണു സ്‌ഫോടനം നടന്നത്. പള്ളിയിൽ ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചതാണെന്നു കരുതുന്നു. ഏപ്രിൽ 22നു വോട്ടർ രജിസ്‌ട്രേഷൻ കേന്ദ്രത്തിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 60 പേരാണു കൊല്ലപ്പെട്ടിരുന്നത്. ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ നടപടികൾ അലങ്കോലമാക്കാൻ ഭീകരർ കഴിഞ്ഞമാസം മുതൽ ആക്രമണപരമ്പര നടത്തിവരികയാണ്.
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ ഖോസ്തിയിൽൽ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു.
ഉച്ചയ്ക്കു നടന്ന പ്രാർത്ഥനയ്ക്കു ശേഷം പള്ളിവളപ്പിലെ കൂടാരത്തിൽ രജിസ്‌ട്രേഷൻ നടപടികൾ നടക്കുന്നതിനെയാണു സ്‌ഫോടനം നടന്നത്. പള്ളിയിൽ ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചതാണെന്നു കരുതുന്നു.
ഏപ്രിൽ 22നു വോട്ടർ രജിസ്‌ട്രേഷൻ കേന്ദ്രത്തിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 60 പേരാണു കൊല്ലപ്പെട്ടിരുന്നത്. ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ നടപടികൾ അലങ്കോലമാക്കാൻ ഭീകരർ കഴിഞ്ഞമാസം മുതൽ ആക്രമണപരമ്പര നടത്തിവരികയാണ്.
Next Story