ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ രോഹിണി കോടതിയിൽ സ്ഫോടനം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ തുടർന്ന് കോടതി നടപടികൾ താത്കാലികമായി നിർത്തിവെച്ചു. കോടതിയുടെ ഗേറ്റുകൾ അടച്ച് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

രാവിലെ 10.40ഓടേയാണ് സ്ഫോടനം നടന്നത്.കോടതിമുറിയിൽ വച്ച് ലാപ്പ്ടോപ്പ് പൊട്ടിത്തെറിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പ്രഥമദൃഷ്ടിയിൽ ഇത് ചെറിയ ബോംബ് സ്ഫോടനമാണെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ഫോറൻസിക് വിദഗ്ധരെത്തി സ്ഫോടനത്തിന്റെ കാരണം പരിശോധിച്ച് വരികയാണ്.

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനം നടന്നത് അറിഞ്ഞ് ഏഴ് ഫയർഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്.