ചണ്ഡീഗഡ്: പഞ്ചാബ് ലുധിയാന കോടതിയിൽ സ്ഫോടനം. കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയിൽ നടന്ന സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. കോടതിക്ക് പുറത്ത് തടിച്ചുകൂടി നിന്നവർ ഉഗ്രശബ്ദം കേട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആറുനില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് പുക ഉയർന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസുകാർ രക്ഷാപ്രവർത്തനം തുടങ്ങി.

സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.